IndiaNEWS

മധ്യപ്രദേശില്‍ 200ഓളം പശുക്കള്‍  ചത്തനിലയില്‍; അന്വേഷണം

ഭോപ്പാൽ: മധ്യപ്രദേശില്‍ 200ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി.ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.

 സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

 ഇതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.ചത്ത പശുക്കളുടെ ജഡം ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ എന്നതടക്കം സംശയിക്കുന്നുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പശുസംരക്ഷണ സമിതികളുടെ  തൊഴുത്തുകളില്‍ നിന്നും ചത്ത പശുക്കളുടെ ജഡം ഇവിടെ കൊണ്ടുവന്നിട്ടതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: