Month: February 2024
-
Kerala
കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു
കണ്ണൂർ: കണ്ണൂർ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. മത്സരിക്കാനില്ലെന്ന കാര്യം വി.ഡി.സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത.
Read More » -
India
നടി ജയപ്രദയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യു.പി കോടതി
ലക്നൗ: 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ ബി.ജെ.പി സ്ഥാനാർഥിയും മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യു.പി കോടതി. മാർച്ച് ആറിന് കോടതിയില്‍ ഹാജരാക്കാനും രാംപുർ പൊലീസ് സൂപ്രണ്ടിനോട് കോടതി നിർദേശിച്ചു.കേസിൽ കോടതി പലതവണ സമൻസ് അയച്ചെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. തുടർന്ന് ഏഴു തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയില്‍ ഹാജരാക്കാൻ പൊലീസിനും കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈല്‍ നമ്ബറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയില്‍ സമർപ്പിച്ച മറുപടിയില്‍ പൊലീസ് വ്യക്തമാക്കി. തുടർന്ന് ജഡ്ജി ശോഭിത് ബൻസാല്‍ ജയപ്രദയെ ഒളിവില്‍പ്പോയതായി വിലയിരുത്തിയാണ് അറസ്റ്റിന് നിർദേശം നല്‍കിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ രാംപുരില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ജയപ്രദ, സമാജ്‌വാദി പാർട്ടിയുടെ അസം ഖാനോട് പരാജയപ്പെട്ടു. 2004ലും 2009ലും സമാജ്‌വാദി പാർട്ടി ടിക്കറ്റില്‍ രാംപുർ എം.പി ആയെങ്കിലും പിന്നീട് പാർട്ടി പുറത്താക്കിയിരുന്നു.
Read More » -
NEWS
മുടി വെട്ടാൻ വെറും 5 ദിര്‍ഹം; ദുബായില്‍ ‘ബജറ്റ് ജെന്റ്സ് സലൂണ്‍’ വ്യാപകമാകുന്നു
ദുബായ് ∙ ഉത്പന്നത്തിന് ഒരിക്കല്‍ വില കൂടിയാല്‍ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് വിത്യസ്തമാകുകയാണ് ദുബായ്. 15 മുതൽ 20 ദിർഹം വരെ വാങ്ങിയിരുന്ന സ്ഥാനത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആണ് ദുബായിലെ ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് വാങ്ങുന്നത്. ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് അഞ്ച് ദിർഹം നിരക്കിലാണ് തലമുടിയും താടിയുമൊക്കെ വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായില്‍ മസാജിനും ഇതേ നിരക്കാണ്. എന്നാല്‍, ഫേഷ്യലിന് 10 ദിർഹം നല്‍കണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഈ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി. കേരളത്തില്‍ ഏതാണ്ടെല്ലാം സ്ഥലങ്ങളിലും ചുരുങ്ങിയത് 150 രൂപയെങ്കിലും നല്‍കിയാലേ മുടി വെട്ടാനാകൂ. ഈ വേളയിലാണ് ദുബായില്‍ ബജറ്റ് ജെന്റ്സ് സലൂണ്‍ വ്യാപകമാകുന്നത്. കാശ്മീർ സ്വദേശിനിയായ അഷ്റഫ് അല്‍ തവാഫിയാണ് ഗ്രൂപ്പിന്റെ ഉടമ. ഖിസൈസ് ദമാസ്കസ് സ്ട്രീറ്റ്, മുഹൈസിന (സോണാപൂർ) എന്നിവിടങ്ങളിലടക്കം ദുബായില്‍ മാത്രം ഇവർക്ക് 20 കേന്ദ്രങ്ങളുണ്ട് . എല്ലായിടത്തും വ്യത്യസ്ത…
Read More » -
Kerala
ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെയും എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാർച്ച് നാലിനും ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെയും എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാർച്ച് നാലിനും ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകള്‍ നാളെ ആരംഭിച്ച് 26ന് അവസാനിക്കും. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്ക് 4,14,159 വിദ്യാർഥികളും രണ്ടാം വർഷ പരീക്ഷയ്ക്ക് 4,41,213 വിദ്യാർഥികളുമാണ് തയാറാവുന്നത്. ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കായി 2017 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. മാർച്ച് നാലു മുതല്‍ ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയില്‍ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പികെഎംഎംഎച്ച്‌എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എൻഎസ്‌എസ്‌എച്ച്‌എസ്, തിരുവല്ല ഗവ. എച്ച്‌എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്‍റർനാഷണല്‍ എച്ച്‌എസ്, എടനാട് എൻഎസ്‌എസ്‌എച്ച്‌എസ്. എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതുന്നത്.
Read More » -
Kerala
യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലക്കോട്: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാത്തൻപാറ കരാമരംതട്ടിലെ മൂലേക്കാട്ടില്‍ ജോയിസ് സെബാസ്റ്റ്യൻ (43) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10.30 ഓടെ കരാമരംതട്ട് – പൈതല്‍കുണ്ട് റോഡില്‍ നിർത്തിയിട്ട കാറിലാണ് മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതത്തെത്തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. പൈതല്‍കുണ്ടില്‍ ജോയിസ് വാഴക്കൃഷി നടത്തിവരികയായിരുന്നു. വീട്ടില്‍നിന്ന് ഉച്ചയ്ക്ക് ശേഷം കാറില്‍ കൃഷിയിടത്തിലേക്ക് പോയ ജോയിസ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
രണ്ടു കിലോയോളം കഞ്ചാവുമായി ഷോപ്പിങ് കോംപ്ലക്‌സ് ഉടമയും രണ്ടു യുവാക്കളും അറസ്‌റ്റില്‍
ആലപ്പുഴ: രണ്ടു കിലോയോളം കഞ്ചാവുമായി ഷോപ്പിങ് കോംപ്ലക്‌സ് ഉടമയും രണ്ടു യുവാക്കളും അറസ്‌റ്റില്‍. നെടുമുടി പൂപ്പള്ളി ജങ്‌ഷനിലെ ഷോപ്പിങ് കോംപ്ലക്‌സ് ഉടമ നെടുമുടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ മോഹനവിലാസം അമൃതകുമാര്‍ (67), എറണാകുളം അരയങ്കാവ് കല്ലേറ്റികരി കണ്ടക്കാട് വീട്ടില്‍ ജിബിന്‍ സണ്ണി (20), കോട്ടയം ഓണംതുരുത്ത് വളച്ചേല്‍ വീട്ടില്‍ ആന്റണി ജോയ് (33) എന്നിവരെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി എ.പി. 39 എസ്.ജി 0976 രജിസ്‌റ്റര്‍ നമ്ബറിലുള്ള കാറില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 1.925 കിലോ കഞ്ചാവ് മാത്തൂര്‍ ക്ഷേത്രത്തിനു സമീപം അമൃതകുമാറിന്റെ ഉടമസ്‌ഥതയിലുള്ള കൃഷിയിടത്തില്‍നിന്ന് പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നെടുമുടി എസ്.ഐ ഉണ്ണികൃഷ്‌ണന്‍, എസ്.ഐ. സാധുലാല്‍, എസ്.ഐ.സുധി, ജി.എസ്.ഐ. ജലജകുമാരി, എസ്.സി.പി.ഒ. ജോബി, സി.പി.ഒമാരായ സനോജ്, വിജു കെ. വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്‌തു.
Read More » -
India
സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീംകോടതി
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍.കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്ന് നിർദേശം നല്‍കി. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദേശം. പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സി.ജി.എച്ച്.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സർക്കാർ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്ബോള്‍, സ്വകാര്യ ആശുപത്രികളില്‍ 30000 മുതല്‍ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരുമാസത്തിനകം വിജ്ഞാപനമിറക്കണമെന്നും കോടതി നിർദേശിച്ചു.
Read More » -
NEWS
റമദാന്‍ 2024; ദുബായ് ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇഫ്താര്‍ വിരുന്നും റമദാന്‍ സൂക്കുകളുമായി റമദാന്‍ തീമിലായിരിക്കും ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്. നോമ്ബുതുറ സമയത്തെ അറിയിക്കുന്ന പരമ്ബരാഗത രീതിയിലുള്ള പീരങ്കിയില്‍ നിന്നും വെടിയുതിർക്കുന്നതും ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരിക്കും. പ്രധാന വേദികളില്‍ അറബിക് സംഗീതമായിരിക്കും അരങ്ങേറുക. ഡ്യുവല്‍ ഹാർപ്സ് ഷോ, വയലിൻ പ്ലെയർ, തന്നൂറ ഷോ എന്നിവയുള്‍പ്പെടെ നിരവധി ലൈവ് ഷോകള്‍ മിനി വേള്‍ഡിലെ മെയിൻ സ്റ്റേജിനും വണ്ടർ സ്റ്റേജിനുമിടയില്‍ മാറിമാറി നടക്കും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒമ്ബത് മണിക്ക് സംഗീത വെടിക്കെട്ട് ആകാശത്തെ പ്രകാശിപ്പിക്കും. കിഡ്സ് തീയേറ്ററില്‍ രസകരവും വിനോദപ്രദവുമായ ഷോകളും വാരാന്ത്യദിനങ്ങളില്‍ ഒരുക്കും. വെള്ളിയാഴ്ച മുതല്‍ ഞായർ വരെ റമദാൻ-എക്‌സ്‌ക്ലൂസീവ് കാലിഡോസ്‌കോപ്പ് ഷോയ്‌ക്കൊപ്പം മനോഹരമായ അറബി പപ്പറ്റ് ഷോകളും…
Read More » -
Kerala
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും
വയനാട്: മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28) നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 27 വയസുണ്ടായിരുന്ന സിനിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള വഴക്ക് പിടിവലിയാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേല്‍പ്പിച്ച ശേഷം തല ചുമരില്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടിയുടെ അടിഭാഗത്തും, നട്ടെല്ലിന്റെ മുകള്‍ ഭാഗത്തും രക്തസ്രാവമുണ്ടായതാണ് മരണ കാരണം. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസിന്റെ തുടരന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് കുറ്റവാളിയെ പൊലീസ് കണ്ടെത്തുന്നതും ശിക്ഷ നേടികൊടുക്കുന്നതും.
Read More »