IndiaNEWS

ഇതോ മോദിയുടെ ഗ്യാരന്റി, രാജ്യത്തെ മുഴുവന്‍ പറ്റിച്ച്‌ ബാബ രാംദേവും കൂട്ടാളിയും: രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യാജ അവകാശവാദവുമായി ബാബ രാംദേവ്  പുറത്തിറക്കിയ മരുന്നുകളുടെ പരസ്യങ്ങള്‍ നിരോധിച്ച്‌ സുപ്രീംകോടതി.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് വിഷയത്തിൽ സൂപ്രീംകോടതിയെ സമീപിച്ചത്.

രാജ്യത്തെ മുഴുവന്‍ പറ്റിച്ചുകൊണ്ടാണ് രാംദേവ് പല രോഗങ്ങളും മാറ്റുമെന്ന് അവകാശപ്പെട്ട് മരുന്നുകള്‍ വിപണനം ചെയ്യുന്നത്.പരസ്യങ്ങള്‍ നല്‍കരുതെന്ന് കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും പരസ്യങ്ങള്‍ എന്തിന് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കണ്ടില്ലെന്നു  നടിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്നും മരുന്നുകളുടെ പരസ്യം നിര്‍ത്തണമെന്നും മുമ്ബും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാല്‍ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കോടതി ഉത്തരവിനെ മറികടന്ന് വീണ്ടും പരസ്യങ്ങള്‍ ചെയ്യുകയായിരുന്നു പതഞ്ജലി ഗ്രൂപ്പ്. ഉത്തരവ് ലംഘിച്ചതിന് ബാബാ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണയ്ക്കും നോട്ടീസയയ്ക്കാനും കോടതി തീരുമാനിച്ചു.

Signature-ad

ബാബ രാംദേവുമായി അടുത്ത് ബന്ധമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ പതഞ്ജലിക്കെതിരെ നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

ബിപി, പ്രമേഹം, ആസ്ത്മ, മറ്റ് ചില രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും നല്‍കുന്നതില്‍ നിന്ന് പതഞ്ജലിയെ കോടതി വിലക്കി. പരസ്യത്തില്‍ ചിത്രങ്ങളുള്ള ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ കോടതി അലക്ഷ്യ നടപടിയില്‍ കക്ഷിയാക്കുമെന്നും ബെഞ്ച് പറഞ്ഞു.

സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കാത്തത് കഷ്ടമാണെന്നും ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അസ്ഹാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോവിഡ് 19 വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ ബാബാ രാംദേവ് പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് കാട്ടി മുമ്ബും ഐഎംഎ കേസ് നല്‍കിയിരുന്നു. അലോപ്പതിയും ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദ ഉല്‍പന്നങ്ങളും തമ്മിലുള്ള സംവാദമായി ഈ വിഷയത്തെ ചുരുക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

Back to top button
error: