KeralaNEWS

തലശ്ശേരി കാർണിവെൽ നാളെ തുടങ്ങും: വ്യവസായ-  കാർഷിക പ്രദർശനങ്ങൾ ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ 

     തലശ്ശേരി നഗരസഭയുടെ തലശ്ശേരി കാർണിവൽ മാർച്ച് ഒന്നുമുതൽ ഏഴുവരെ നടക്കും. വ്യവസായ പ്രദർശനം സിറ്റി സെന്റർ മൈതാനത്തും കാർഷിക പ്രദർശനം സെന്റിനറി പാർക്കിലും അമ്യൂസ്‌മെന്റ് പാർക്ക് കോട്ട പരിസരത്തും ഭക്ഷ്യമേള കടൽപ്പാലത്തിനു സമീപവും നടക്കും. പ്രദർശനനഗരിയിൽ വിവിധ കലാപരിപാടികളുണ്ടാകും.

സിറ്റി സെന്റർ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ലൈറ്റ്ഷോ ഒരുക്കും. വ്യാപാരികളുടെ നേതൃത്വത്തിലുള്ള വ്യാപാരോത്സവം നാളെ (വെള്ളി) മുതൽ ഓഗസ്റ്റ് ഒന്നുവരെ 6 മാസം നീണ്ടുനിൽക്കും.

Signature-ad

പഴയ ബസ്‌സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് സമീപം മുഖ്യവേദിയാകും.  പ്രധാനവേദിയിൽ ഇന്ന് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി എന്നിവർ മുഖ്യാതിഥികളാകും.

പിന്നണി ഗായിക ആര്യ ദയാൽ സ്റ്റേജ്‌ഷോ അവതരിപ്പിക്കും. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ടൗൺഹാളിൽ   മെഗാ ജോബ് ഫെയർ നടക്കും. വ്യാഴാഴ്ച കോട്ടയുടെ പരിസരത്തു നിന്ന് വിളംബരജാഥ. രണ്ടുമുതൽ ആറുവരെ ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ സെമിനാർ നടക്കും.

നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, ഉപാധ്യക്ഷൻ വാഴയിൽ ശശി, സി.കെ. രമേശൻ, കെ.കെ. മാരാർ, അഡ്വ. വി. രത്‌നാകരൻ, അഡ്വ. എം.എസ്. നിഷാദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യങ്ങൾ.

Back to top button
error: