KeralaNEWS

ബംഗളൂരുവിൽ ബൈക്കപകടം; കൊല്ലം സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ബംഗളൂരു:ബംഗളൂരുവിൽ ഉണ്ടായ ബൈക്കപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ്  മലയാളി വിദ്യാർഥികളായ രണ്ടു പേർ മരിച്ചത്.

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി സുരേഷ് കുമാറിൻ്റെ മകൻ എസ് വിഷ്ണുകുമാർ (22), കൊല്ലം പൂയപ്പള്ളി മരുതമോൻപള്ളിയില്‍ ജേക്കബ് ജോർജിൻ്റെ മകൻ ആല്‍ബി ജി ജേക്കബ് (22) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഹെന്നൂർ-ബഗളൂർ പാതയില്‍ കണ്ണൂരിലായിരുന്നു അപകടം. വിഷ്ണുവും ആല്‍ബിയും കോതനൂരിലെ കോശിസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: