പൊങ്കാല ദിവസമായ ഫെബ്രുവരി 25 നാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടക്കുക. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു, തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം മെമു, നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു എന്നിവയാണ് സര്‍വീസ് നടത്തുക.
ആറ്റുകാല്‍ സ്പെഷ്യല്‍ മെമു സമയം
1. എറണാകുളം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു- എറണാകുളത്തുനിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
2. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷ്യല്‍- വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.
3. നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷ്യല്‍-നാഗര്‍കോവില്‍നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
ഇത് കൂടാതെ, മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ (16348) ട്രെയിൻ സർവീസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. അതുപോലെ, ഫെബ്രുവരി 23 ന് യാത്ര ആരംഭിക്കുന്ന ഗാന്ധിധാം-നാഗർകോവില്‍ എക്‌സ്പ്രസിന് പറവൂർ, കടയ്ക്കാവൂർ, ചിറയിങ്കീഴ് എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.
ആറ്റുകാല്‍ പൊങ്കാല പൂജാ സമയം
അഭിഷേകം (5.30), ദീപാരാധന (6.05), ഉഷഃപൂജ (6.40), ഉഷശ്രീബലി (6.50), കളകാഭിഷേകം (7.15), പന്തീരടി പൂജ (8.30), ഉച്ചപൂജ (11.30), ദീപാരാധന (ഉച്ചയ്ക്ക് 12), ഉച്ചശ്രീബലി (12.30), ദീപാരാധന (6.45), ഭഗവതിസേവ (7.15), അത്താഴപൂജ (9), ദീപാരാധന (9.15), അത്താഴ ശ്രീബലി (9.30), ദീപാരാധന (12) എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 17 മുതല്‍ 27 വരെ ഇതായിരിക്കും ക്ഷേത്രത്തിലെ ചടങ്ങുകളുടെ സമയക്രമം. 23 ന് ഈ ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല,