IndiaNEWS

പശുക്കശാപ്പ് ആരോപിച്ച്‌ രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി

ആല്‍വാര്‍: പശുവിനെ അറുത്തെന്ന് ആരോപിച്ച്‌ രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി.

ആല്‍വാറിലെ കിഷന്‍ഗഞ്ചിലാണ് ഭരണകൂടത്തിന്റെ നടപടി. ഭൂമി കൈയേറി അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നും പശുക്കളെ അറുത്ത് വില്‍പ്പന നടത്തുന്നുവെന്നും ആരോപിച്ചാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്.

Signature-ad

പ്രദേശത്ത് വന്‍തോതില്‍ ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമത്തില്‍ വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. വന്‍ പോലിസ് സംഘമെത്തിയാണ് 44 ഏക്കറോളം ഭൂമിയിലെ കടുക്, ഗോതമ്ബ് വിളകള്‍ നശിപ്പിക്കുകയും 12ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: