Month: February 2024
-
Kerala
വംശീയ ഭ്രാന്തിൽ കൂട്ടിലെ സിംഹത്തിന് പോലും രക്ഷയില്ലാത്ത സാഹചര്യം: ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍
കോഴിക്കോട് : വംശീയ ഭ്രാന്തിൽ കൂട്ടിലെ സിംഹത്തിന് പോലും രക്ഷയില്ലാത്ത സാഹചര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ്‌റഹ്മാൻ. അക്ബർ സിംഹത്തെയും സീത സംഹത്തെയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ഹരജി വരുന്നുവെന്നും ജുഡീഷ്യറി അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വംശീയ ഫാസിസത്തിനെതിരെ ബഹുജന പൊതുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയത ലോകത്തിന്റെ വിപത്താണെന്നും നമ്മുടെ രാജ്യത്തത് മൂർധന്യത്തില്‍ എത്തി നില്‍ക്കുകയാണെന്നും പി. മുജീബ്‌റഹ്മാൻ ചൂണ്ടിക്കാട്ടി. വംശീയ രാഷ്ട്രം നിർമിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തോടാണ് ഹിന്ദുത്വ ഫാസിസം വെല്ലുവിളി നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2014 മുതല്‍ ഉള്ള ഇന്ത്യ വേറെയാണെന്നും 2024ന് ശേഷം ഇന്ത്യയുടെ അവസ്ഥ കൂടുതല്‍ ഭീകരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രം പടുത്തുയർത്താൻ വേണ്ടിയാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അതിനായി രാജ്യത്ത് തെറ്റായ ചരിത്രം പഠിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വൈവിധ്യത്തെ അവർ വെല്ലുവിളിക്കുന്നുവെന്നും രാജ്യം പഴയ ജാതീയതയിലേക്ക് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Read More » -
Kerala
കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂള്‍ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനല്‍കും. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
പദയാത്ര നോട്ടീസിലെ പിഴവ് മനപൂര്‍വം, ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിലെ ഉടക്കില്‍ ‘പുലിവാല് പിടിച്ച്’ ബിജെപി
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായി ഉടക്കിലായ ഐടി സെല്ല്, ബിജെപിക്ക് തലവേദനയാകുന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചരണഗാനത്തിലും അബദ്ധങ്ങള്‍ വന്നത് മനപൂര്‍വമെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിലയിരുത്തല്‍. വേണ്ട കാര്യങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നില്ലെന്നും വേണ്ടാത്ത പുലിവാല് പാര്‍ട്ടിക്ക് ഉണ്ടാക്കിയും കൊടുക്കുന്നുവെന്നുമാണ് എസ് ജയശങ്കര്‍ കണ്‍വീനറായ ഐടി സെല്ലിനെക്കുറിച്ച് ബിജെപിയുടെ സംസ്ഥാനത്തെ ഔദ്യോഗിക പക്ഷ നേതാക്കള്‍ വിലയിരുത്തുന്നത്.കെ സുരേന്ദ്രന്റെ പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെല്‍ മനപൂര്‍വം പിഴവ് വരുത്തിയെന്നും ബിജെപി ഔദ്യോഗിക പക്ഷം കരുതുന്നു. കെ സുഭാഷ് സംഘടനാ സെക്രട്ടറിയായി വന്നതോടെയാണ് ഐടി സെല്ലിലുണ്ടായിരുന്ന സ്വാധീനം സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് നഷ്ടമായത്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ വാര്‍ത്താസമ്മേളനം നടത്തിയാല്‍ പോലും ബിജെപി കേരളം എന്ന ഫേസ് ബുക്ക് പേജില്‍ പലപ്പോഴും കൊടുത്തിരുന്നില്ല. കെ സുരേന്ദ്രന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ എത്ര ആരോപണങ്ങളുന്നയിച്ചാലും ഐടി സെല്ല് ഏറ്റുപിടിക്കില്ല. മൂന്നുവര്‍ഷം കൊണ്ട് സോഷ്യല്‍ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമിലും പാര്‍ട്ടി പിന്നില്‍പോയി. ഫേസ്…
Read More » -
LIFE
”എന്നിട്ടും വിഡ്ഢിയെ പോലെ ഞാന്‍ നിന്നുകൊടുക്കും, വിശ്വസിച്ചവര്‍ പറ്റിച്ചിട്ടുണ്ട്, വധഭീഷണി വരെ നേരിട്ടു”
രഞ്ജു രഞ്ജിമാര്‍ ഒരു മാതൃകയാണ്. അങ്ങേയറ്റം ചവിട്ടിയരക്കപ്പെട്ട ഇടത്ത് നിന്ന്, സ്വന്തം പ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റാണ് ഇന്ന് രഞ്ജു. അതിനപ്പുറം ബിസിനസ് രംഗത്തും രഞ്ജു സജീവമാണ്. താന്‍ പിന്നീട്ട ജീവിതത്തില്‍ നേരിട്ട പ്രശ്നത്തെ കുറിച്ചും, അതിനെ അതിജീവിച്ചതിനെ കുറിച്ചും എല്ലാം അഭിമുഖത്തില്‍ രഞ്ജു സംസാരിച്ചു. ”എന്നെ സംബന്ധിച്ച് സൗഹൃദങ്ങളാണ് എനിക്കെല്ലാം. നല്ല ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും വിലപ്പെട്ട സുഹൃത്ത് ആരാണ് എന്ന് ചോദിച്ചാല്‍, ഓരോ ഘട്ടത്തിലും പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. ജ്യോതിര്‍മയി, മുക്ത, റിമി ടോമി, രമ്യ നമ്പീശന്‍, പ്രിയാമണി, പേളി മാണി, മംമ്ത മോഹന്‍ദാസ് എല്ലാവരും ഓരോ ഘട്ടത്തില്‍ എന്റെ ജീവിതത്തിന്റെ ഭാഗമായവരാണ്. ആത്മഹത്യയുടെ വകത്ത് നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മംമ്ത മോഹന്‍ദാസാണ്”- രഞ്ജു പറഞ്ഞു. എനിക്ക് സൗഹൃദങ്ങള്‍ നഷ്ടപ്പെടുന്നത് മാത്രം സഹിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു ബന്ധം എന്നെ വിട്ട് പോകുന്നുണ്ടെങ്കില്‍, അതിന് കാരണം എന്താണെന്ന്…
Read More » -
Crime
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറിയതിന് ഇയാള്‍ക്കെതിരായ അച്ചടക്ക നടപടികളില്‍ മാര്‍ച്ച് നാലിന് വാദം കേള്‍ക്കും. 2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാന്‍വി കണ്ടുല (23) അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായിരുന്ന ജാന്‍വി നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കെവിന്‍ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം. ഈ സമയം ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ 100 അടിയോളം അകലേക്ക് ജാന്‍വി തെറിച്ചുവീണു. സ്വാഭാവിക…
Read More » -
Health
ചൂടിനെ ചെറുക്കാന്‍ ആഹാരരീതി മാറ്റാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍
പുറത്ത് കഠിനമായ ചൂടാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വേനലിന്റെ തളര്‍ച്ചയും വേനല്‍ക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തില്‍ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. അതിനായി ചില ഭക്ഷണരീതികള്‍ ശീലമാക്കണം. ഊഷ്മാവു കുറയ്ക്കാന്‍ ശരീരം പ്രവര്‍ത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാല്‍ വിശപ്പു കുറയുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്. ജലാംശം അധികമുള്ള പഴങ്ങള്‍ ധാരാളമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തനാണ് ഇതിന് ഉത്തമ ഉദാഹരണം. തണ്ണിമത്തന്‍ ദിവസേന കഴിക്കുന്നത് ചൂടില്‍ നിന്ന് രക്ഷതരും. തക്കാളി, പാവയ്ക്ക, പടവലം, വെണ്ടയ്ക്ക, വഴുതന, അമരയ്ക്ക, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂര്‍ക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീര്‍, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും. ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ…
Read More » -
Kerala
ട്രെയിനില്‍നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടിയ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. സഹയാത്രക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാവിഭാഗവും കഴിഞ്ഞദിവസം മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തിന് താഴെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയെ കാണാനില്ലെന്ന് റെയില്‍വേ പോലീസിന് പരാതി ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കടന്നുപോയ നിസാമുദ്ദീന്‍ എക്സ്പ്രസിലെ എ.സി. കോച്ചില്‍ യാത്രചെയ്തിരുന്നയാള്‍ പുഴയിലേക്ക് ചാടിയെന്ന് സഹയാത്രക്കാരന്‍ ടിക്കറ്റ് പരിശോധകനെ അറിയിക്കുകയായിരുന്നു. ടിക്കറ്റ് പരിശോധകന്‍ പോലീസ് കണ്‍ട്രോള്‍ റൂം വഴി ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിനെയും അറിയിച്ചു. 12.30-ന് വിവരം ലഭിച്ച പോലീസ് അഗ്നിരക്ഷാസേനയുമായി തിരച്ചില്‍ തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരവരെയും പിന്നീട് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ 13 അംഗ സംഘത്തിലെ ഒരാളെയാണ് കാണാതായതെന്നായിരുന്നു പരാതി.
Read More » -
India
ദില്ലി ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; 30,000 ടിയര്‍ ഗ്യാസ് ഷെല്ലുകളുമായി പോലീസ്
ന്യൂഡൽഹി: കര്‍ഷക സമരത്തില്‍ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം.പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം. ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി പാടങ്ങളിലേക്കിറങ്ങിയ കര്‍ഷകര്‍, കല്ലും വടികളുമായി തിരിച്ച് പോലീസിനെ നേരിട്ടു. കര്‍ഷകരെയോ അവരുടെ വാഹനങ്ങളയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. 30,000 ടിയര്‍ ഗ്യാസ് ഷെല്ലുകളാണ് കര്‍ഷകരെ നേരിടാനായി…
Read More » -
Kerala
അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്, കൊന്നത് യുഡിഎഫ്; ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരന്‍ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും ഷബ്‌ന ആരോപിച്ചു. ”കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ല. അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛന്‍ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂര്‍വം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിനാലാണ് അള്‍സര്‍ ഗുരുതരമായതും. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു” ഷബ്‌ന പറഞ്ഞു. ടിപി കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതു ഭക്ഷ്യവിഷബാധയേറ്റാണെന്ന് ഷാജി ആരോപിച്ചിരുന്നു. ”കണ്ണൂരില്‍ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും, കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസല്‍ വധക്കേസിലെ 3 പേരും കൊല്ലപ്പെട്ടു. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന…
Read More » -
Kerala
മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനി അനുസ്മരണവും 25ന്
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനി അനുസ്മരണവും 25ന് നടത്തും. 1982ല്‍ കാലം ചെയ്ത പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ ഐവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് കത്തീഡ്രലില്‍ സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് 25ന് സൂനോറൊ പെരുന്നാള്‍ ആചരിക്കുന്നത്. സൂനോറൊ സ്ഥാപിച്ച ദിവസം എല്ലാ വര്‍ഷവും പെരുന്നാളായി ആചരിക്കണമെന്ന് അന്നത്തെ കോട്ടയം ഭദ്രാസനാധിപനായായിരുന്ന ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയില്‍ കൂടി അറിയിച്ചതിന്‍പ്രകാരം എല്ലാ വര്‍ഷവും ആചരിച്ചുവരുന്നു. പെരുന്നാള്‍ ദിവസമായ 25ന് കത്തീഡ്രലില്‍ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന, എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന- സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്താ കറിയാക്കോസ് മോര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍. തുടര്‍ന്ന് പ്രദിക്ഷിണവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും. നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളില്‍നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കും. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം…
Read More »