Month: February 2024

  • India

    ക്രിസ്ത്യൻ സെമിത്തേരിയില്‍ അതിക്രമിച്ചുകയറി കല്ലറകള്‍ തകര്‍ത്തു

    ഹൈദരാബാദ്: സെക്കന്തരാബാദിലെ ക്രിസ്ത്യൻ സെമിത്തേരിയില്‍ അജ്ഞാതർ അതിക്രമിച്ചു കയറി ശവക്കല്ലറകള്‍ തകർത്തു. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡയില്‍ ബജ്‌റംഗ്ദള്‍ -ദലിത് ക്രിസ്ത്യൻ സംഘർഷത്തില്‍ 14 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സെക്കന്തരാബാദിലെ പഴക്കംചെന്ന സെമിത്തേരികളിലൊന്നായ സെൻറ് ജോണ്‍സ് സെമിത്തേരിയില്‍ അക്രമം അരങ്ങേറിയത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാനും വർഗീയ സംഘർഷത്തിന് അരങ്ങൊരുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടിയെടുക്കണമെന്ന് വിവിധ സമുദായ നേതാക്കള്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സെമിത്തേരിയിലെ ഒരു ശവക്കല്ലറ തകർത്തതായി നോർത്ത് സോണ്‍ ഡി.സി.പി രോഹിണി പ്രിയദർശിനി സ്ഥിരീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും ഇതനുസരിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. അക്രമത്തിന് പിന്നില്‍ വർഗീയ ശക്തികള്‍ ഉണ്ടോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി; കുട്ടിയെ ഒന്നിലേറെ പേർ പീഡിപ്പിച്ചതായി ആരോപണം

    വാഴക്കാട്: എടവണ്ണപ്പാറയിലെ ചാലിയാർ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. ചാലിയാറില്‍ മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് പുഴയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തില്‍ ഇന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. മേല്‍വസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നു. പെണ്‍കുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തില്‍ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.  മൃതദേഹത്തില്‍ മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ച്‌ കൊണ്ടിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊർക്കടവില്‍ കരാട്ടെ സ്ഥാപനം നടത്തുന്ന സിദ്ദീഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി…

    Read More »
  • Kerala

    ഇടുക്കി നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി: നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്ബില്‍ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.അശ്വതിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി. പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ടവും

    ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ടവും.കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോണ്‍ഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയില്‍ വിതരണം ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകള്‍ കയറി പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.  കോണ്ടം കൊണ്ട് നിർത്തുമോ, അതോ പൊതുജനങ്ങള്‍ക്ക് വയാഗ്രയും വിതരണം ചെയ്യാൻ തുടങ്ങുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

    Read More »
  • Kerala

    ബാര്‍ വെടിവയ്പ്പ്: മുഖ്യപ്രതി തോക്കുകളുമായി പിടിയില്‍

    കൊച്ചി: കതൃക്കടവ് ഇടശേരി ബാറിൽ ജീവനക്കാരെ വെടിവച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയും സഹായിയും പിടിയിൽ.അങ്കമാലി പാറക്കടവ് പുളിയനം കോടുശേരി ചീരോത്തുവീട്ടിൽ വിനീതിനെയാണ് (കോമ്പാറ വിനീത് – 37) ആലുവയിൽനിന്ന് സെൻട്രൽ പൊലീസ് പിടികൂടിയത്.  വെടിവയ്ക്കാൻ ഉപയോഗിച്ചതുൾപ്പെടെ രണ്ട് തോക്കുകളും വീട്ടിൽനിന്ന് പിടിച്ചെടുത്തു.തോക്കുകൾ തിരനിറച്ച നിലയിലായിരുന്നു.പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച കാസർകോട് സ്വദേശി ജുനിൽ രാജുവിനെ (24) ചെന്നൈയിൽനിന്നാണ് പിടികൂടിയത്.  ഇതോടെ കേസിൽ അറസ്റ്റിലായവർ പതിനഞ്ചായി.കഴിഞ്ഞ 11നായിരുന്നു കേസിനാസ്പദമായ സംഭവം.ബാർ അടച്ചശേഷം സംഘം മദ്യം ആവശ്യപ്പെട്ടതിലുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

    Read More »
  • Kerala

    മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു

    തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തില്‍ രാഹുല്‍ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റില്‍ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരന്റെ വീട്ടിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് മുറ്റത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ വീണത്. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

    Read More »
  • Kerala

    സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം തമിഴ്നാട് സ്വദേശിക്ക്

    ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ഒരു കോടി രൂപ തമിഴ്നാട് സ്വദേശിക്ക്. ഗുണ്ടള പുതുക്കടി ഡിവിഷനിലെ ഒരു സ്വകാര്യ റിസോർട്ടിൽ ജീവനക്കാരനായ പരമശിവൻ(45) 245 അംഗ പദയാത്ര സംഘത്തിനൊപ്പം പഴനിലേക്ക് പോകാനാണ് ബുധനാഴ്ച രാവിലെ മൂന്നാറില്‍ എത്തിയത്. മക്കളായ ഭരത്തും രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു. മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ യാത്ര രണ്ട് കിലോമീറ്റർ അപ്പുറമുള്ള പെരിയവരയില്‍ എത്തിയപ്പോള്‍ ഒരു കടയില്‍ ചായ കുടിക്കാൻ കയറിയപ്പോഴാണ് ലോട്ടറി വാങ്ങിയത്. വീണ്ടും യാത്ര തുടർന്നു. വൈകീട്ട് ആറോടെ മറയൂരില്‍ എത്തിയപ്പോഴാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. ടിക്കറ്റ് സുരക്ഷിതമായ സ്ഥലത്ത് ഏല്പിച്ചശേഷം യാത്ര തുടർന്നു. വെള്ളിയാഴ്ച രാത്രി പഴനിയില്‍ എത്തുന്ന സംഘം ശനിയാഴ്ച പുലർച്ചെ ക്ഷേത്രദർശനം നടത്തി മൂന്നാറില്‍ തിരിച്ചുവരും. പരമശിവന് വീടില്ല. ഈ പണംകൊണ്ട് വീട് വെക്കണമെന്നാണ് ആഗ്രഹം. ഭാര്യ: ശാന്തി നിശ (മണി). മൂത്ത മകൻ ഭരത് ലോറി ഡ്രൈവറാണ്. ഇളയമകൻ രഞ്ജിത് കോയമ്ബത്തൂർ എൻജിനിയറിങ് കോളേജിലെ…

    Read More »
  • Kerala

    റാന്നിയിൽ ഡിഎഫ്ഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി

    പത്തനംതിട്ട: റാന്നി ഡിഎഫ്ഒ ഓഫീസിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് റാന്നി ഡിഎഫ്ഒ ഓഫീസിൽ അറിയിപ്പ് നൽകിയിരുന്നതായും കെഎസ്ഇബി അറിയിച്ചു. കുടിശ്ശിക തുക 15000 രൂപയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതേസമയം ഫ്യൂസ് ഊരിയതാണോ മറ്റെന്തെങ്കിലും തകരാണോ എന്നറിയില്ലെന്ന് റാന്നി ഡി എഫ് ഒ പറഞ്ഞു.

    Read More »
  • Kerala

    കര്‍മ്മ ന്യൂസിനെതിരെ കേസ്; നടപടി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന്

    കോഴിക്കോട്: സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന മതവിദ്വേഷം വളര്‍ത്തുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് കര്‍മ്മ ന്യൂസിനെതിരെ കേസ്. വയനാട് ഇസ്ലാമിക ഗ്രാമമാണ് എന്നും അവിടെ ഐഎസ് പിടിമുറുക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തയ്ക്കും വിഡിയോയ്ക്കും എതിരെയാണ് കേസ്. വിദേശ രാജ്യത്തുനിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും വാർത്തയില്‍ പറയുന്നു. ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപണമുണ്ട്. ഫെബ്രുവരി 16ന് പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് വയനാട് സൈബര്‍ പൊലീസ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് കേസ്. വിഡിയോക്ക് താഴെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിതിനെ തുടർന്ന് പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

    Read More »
  • India

    ഭാരത് ജോഡോ ന്യായ് യാത്ര; രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി യു.പിയില്‍ പോസ്റ്ററുകള്‍

    ലക്നൗ: ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി പോസ്റ്ററുകള്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശില്‍ എത്തുന്ന ദിവസമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളില്‍ രാഹുല്‍ ഗാന്ധിയെ രഥത്തിനുള്ളില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണനായും യു.പി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനനായും ചിത്രീകരിച്ചിരിക്കുന്നു. മാള്‍ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.   ഉത്തർപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സന്ദീപ് ശുക്ലയുടെ ചിത്രവും പോസ്റ്ററില്‍ ഉണ്ട്.   ഭാരത് ജോഡോ ന്യായ് യാത്ര ബുധനാഴ്ച ഉന്നാവോ വഴി കാണ്‍പൂരില്‍ എത്തും. കാണ്‍പൂരില്‍ രാഹുല്‍ ഗാന്ധി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ജനുവരി 14ന് മണിപ്പൂരില്‍നിന്ന് തുടങ്ങിയ യാത്ര മാർച്ച്‌ 20ന് മുംബൈയിലാണ് സമാപിക്കുക. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതില്‍ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉള്‍പ്പെടും.

    Read More »
Back to top button
error: