KeralaNEWS

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂള്‍ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനല്‍കും. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: