Month: February 2024

  • Kerala

    പദയാത്ര ‘പഴി’യാത്ര മാത്രമായി! ഐടി സെല്‍ അധ്യക്ഷനെ മാറ്റണമെന്ന് സുരേന്ദ്രന്‍; വേണ്ടന്ന് കേന്ദ്ര നേതൃത്വം

    തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സമൂഹമാധ്യമ സെല്ലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിയുടെ സമൂഹമാധ്യമ സെല്‍ ചെയര്‍മാന്‍ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തില്‍ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’ എന്ന വരികൂടി ഉള്‍പ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം. അതേസമയം, വിഷയത്തില്‍ നടപടി വേണ്ടെന്നും ഗാനത്തിലെ വരികള്‍ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാല്‍ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ എംപി പറഞ്ഞു. ഇതോടെ കുറച്ചുകാലമായി ചാരംമൂടിക്കിടന്നിരുന്ന വിഭാഗീയത വീണ്ടും നീറിപ്പുകഞ്ഞു തുടങ്ങി. പ്രചാരണഗാനം വൈറലായതോടെ സമൂഹമാധ്യമ സെല്‍ കണ്‍വീനറോടു സംസ്ഥാന പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. മുന്‍പു തിരഞ്ഞെടുപ്പിനായി തയാറാക്കിയ ഗാനത്തിലെ വരികള്‍ അബദ്ധത്തില്‍ പുതിയ പ്രചാരണ ഗാനത്തില്‍ ഉള്‍പ്പെട്ടെന്നാണു ലഭിച്ച വിശദീകരണം. നേതാക്കളില്‍ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബിജെപി നേതൃത്വത്തിലെ പടലപിണക്കങ്ങളുടെ ഭാഗമായാണ് പഴയഗാനത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമെന്ന് ഒരു വിഭാഗം…

    Read More »
  • NEWS

    മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്‌വിച്ച് കഴിച്ചതിന് പിരിച്ചുവിട്ടു; കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവതി

    ലണ്ടന്‍: മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്വിച്ച് കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സ്ത്രീ ക്ലീനിംഗ് കമ്പനിക്കെതിരെ കോടതിയിലേക്ക്. ടോട്ടല്‍ ക്ലീന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗബ്രിയേല റോഡ്രിഗസ്(39) എന്ന യുവതിയെയാണ് സാന്‍ഡ്‌വിച്ച് കഴിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെവണ്‍ഷെയേഴ്‌സ് സോളിസിറ്റേഴ്‌സിന്റെ ഓഫീസുകള്‍ വൃത്തിയാക്കുന്നത് റോഡ്രിഗസാണ്. എന്നാല്‍ ക്രിസ്മസിന് തൊട്ടുമുന്‍പ് നടന്ന മീറ്റിംഗില്‍ വച്ച് അഭിഭാഷകരുടെ ഉച്ചഭക്ഷണത്തില്‍ നിന്നും ബാക്കിയായ സാന്‍ഡ്‌വിച്ച് കഴിച്ചതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. അഭിഭാഷകരുടെ യോഗത്തിന് ശേഷം വലിച്ചെറിയുമെന്ന് കരുതിയ 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള ട്യൂണ സാന്‍ഡ്വിച്ച് റോഡ്രിഗ്സ് കഴിച്ചതായി അവര്‍ സ്ഥിരീകരിച്ചു. ബാക്കിവന്ന സാന്‍ഡ്വിച്ചുകള്‍ തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് ടോട്ടല്‍ ക്ലീന്‍ കമ്പനിക്ക് ഡെവണ്‍ഷെയേഴ്സില്‍ നിന്ന് പരാതി ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ടോട്ടല്‍ ക്ലീന്‍ തലവന്‍ ഗ്രഹാം പീറ്റേഴ്‌സണ്‍ റോഡ്രിഗസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് റോഡ്രിഗസ് കോടതിയെ സമീപിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ…

    Read More »
  • Kerala

    19കാരിയെ കെ.എസ്.ആർ.ടി.സി ബസില്‍ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ 

    തിരുവനന്തപുരം: 19കാരിയെ കെ.എസ്.ആർ.ടി.സി ബസില്‍ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. വെള്ളനാട് സ്വദേശി, വെമ്ബായം തേക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന രതീഷ്കുമാർ (48) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ 9നാണ് സംഭവം. നെടുമങ്ങാട്ടു നിന്ന് മുരുക്കുംപുഴയിലേക്ക് പോയ ബസ് പോത്തൻകോട് ബസ് സ്‌റ്റോപ്പില്‍ നിറുത്തി വിദ്യാർത്ഥി ഇറങ്ങുന്നതിനിടെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥിനിയെ ഇയാള്‍ കടന്നുപിടിച്ചതായി പരാതിയില്‍ പറയുന്നു. പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.  രാവിലെ ജോലിക്ക് പോകുന്നതിനിടയിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. ഇന്നലെ വീണ്ടും രാവിലെ ജോലിക്ക് പോത്തൻകോട് എത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

    Read More »
  • Crime

    ഭിന്നശേഷിക്കാരിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

    ഇടുക്കി: പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിന് സമീപമുള്ള ഗോത്രവര്‍ഗ കോളനിയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച വൈകീട്ടു വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട മുത്തശ്ശി പുറത്തിറങ്ങി ബഹളം വയ്ക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ വലിച്ചിഴച്ച് താഴ്ഭാഗത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പ്രതി വനമേഖലയിലേക്കു കടന്നുകളഞ്ഞു. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുപ്പത്തഞ്ചുകാരനാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ചുപോയി. മുത്തശ്ശിക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.

    Read More »
  • Crime

    റഷ്യയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൂലിപ്പട്ടാളത്തിനായി യുദ്ധംചെയ്യേണ്ട ഗതികേടില്‍ ഇന്ത്യക്കാര്‍

    ന്യൂഡല്‍ഹി: ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാര്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കാണു ദുരിതം. റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയില്‍ ചേര്‍ന്നു യുക്രെയ്‌ന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാരായ യുവാക്കളെ നിര്‍ബന്ധിക്കുന്നതായാണു വിവരം. എങ്ങനെയെങ്കിലും നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്നു യുവാക്കള്‍ വീഡിയോ സന്ദേശമയച്ചു. തുടര്‍ന്നു യുവാക്കളുടെ കുടുംബങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനു കത്തു നല്‍കി. തൊഴില്‍ തട്ടിപ്പിന് ഇരയായാണ് റഷ്യയില്‍ എത്തിയതെന്നു യുവാക്കള്‍ പറഞ്ഞു. ജോലിക്കായി ഓരോരുത്തരില്‍നിന്നും റിക്രൂട്ടിങ് ഏജന്റുമാര്‍ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. അറുപതിലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ഭാഷയിലുള്ള കരാറില്‍ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണു സമ്മതം വാങ്ങിയത്. യുട്യൂബ് ചാനല്‍ നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയാണു യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സൂചന.  

    Read More »
  • India

    കേരളത്തില്‍ ബി.ജെ.പി ഇക്കുറി 10 സീറ്റിലെങ്കിലും ജയിക്കുമെന്ന് ഗോവ മുഖ്യമന്ത്രി

    കോട്ടയം: കേരളത്തില്‍ ബി.ജെ.പി ഇക്കുറി 10 സീറ്റിലെങ്കിലും ജയിക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്. ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ നടന്ന ലോക്സഭ ഇലക്ഷൻ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തില്‍ ബി.ജെ.പി ഇക്കുറി 10 സീറ്റിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയവും ഗോവയും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. ഭൂപ്രകൃതിയിലും ഭക്ഷണക്കാര്യത്തിലും മാത്രമല്ല ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങള്‍ ഒരുമിച്ച്‌ പാർക്കുന്ന ഇടം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ഡബിള്‍ എൻജിൻ സർക്കാറാണ് കേന്ദ്രത്തിലും ഗോവയിലുമായി പ്രവർത്തിക്കുന്നത്. 2012 മുതല്‍ സംസ്ഥാനത്തുണ്ടായ വികസനത്തിനെല്ലാം കാരണം ഇതാണ്. അത്തരത്തിലുള്ള വികസനം സാധ്യമാകാൻ കേരളീയരും പ്രത്യേകിച്ച്‌ ന്യൂനപക്ഷാംഗങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മോദിയുടെ ഗ്യാരന്‍റി ഉറപ്പുള്ള ഗ്യാരന്‍റിയാണ്. അതിന്‍റെ ഫലമാണ് ഇന്ത്യയിലെങ്ങും ദർശിക്കാനാകുന്നത്.- ഡോ.പ്രമോദ് സാവന്ത് പറഞ്ഞു.

    Read More »
  • Kerala

    രോഗനിര്‍ണയം തെറ്റി; രോഗിക്ക് 3 ലക്ഷം നഷ്ടപരിഹാരം നല്‍കണം

    കോട്ടയം: രോഗനിര്‍ണയം തെറ്റി; രോഗിക്ക് വൈക്കം ചെമ്മനാംകരിയിലുള്ള ആശുപത്രിയും ഡോക്ടറും 3 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം. തൊടുപുഴ കോടിക്കുളം സ്വദേശി എന്‍.കെ. സുകുമാരന്റെ പരാതിയിലാണ് ഉത്തരവ്. കഴുത്തുവേദനയെതുടര്‍ന്ന് 2016ലാണ് വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ അമേരിക്ക ആശുപത്രിയെ സുകുമാരന്‍ സമീപിച്ചത്. എം.ആര്‍.ഐ. പരിശോധനയുടെ അടിസ്ഥാനത്തില്‍ ടിബി രോഗമാണെന്നു നിര്‍ണയിച്ച ഡോ. കെ പരമേശ്വരന്‍ സ്റ്റെപ്‌റ്റോമൈസിന്‍ 1000 എം.ജി. എന്ന മരുന്നാണ് നിര്‍ദേശിച്ചത്. ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായ പരാതിക്കാരന്‍ വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഈ മരുന്നിനു പകരം മറ്റൊരു മരുന്നു നിര്‍ദേശിച്ചു. തുടര്‍ന്നു പരാതിക്കാരന്‍ കോട്ടയം മെഡിക്കല്‍ കോളേജിനെ സമീപിക്കുകയും അവിടെ വീണ്ടും നടത്തിയ എം.ആര്‍.ഐ. പരിശോധനയില്‍ നട്ടെല്ലില്‍ അസ്ഥിരോഗം മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നും മറ്റ് അസുഖങ്ങളൊന്നും ഇല്ലായെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് 2017 ല്‍ കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. രോഗനിര്‍ണയത്തിനാവശ്യമായ അനുബന്ധ പരിശോധനകള്‍ ഒന്നുംതന്നെ നടത്താതെ തെറ്റായ രോഗനിര്‍ണയത്തിലൂടെ മറ്റു മരുന്നുകള്‍ നല്‍കി പരാതിക്കാരന്റെ ആരോഗ്യനില മോശമാക്കിയത് എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവനന്യൂനതയും…

    Read More »
  • Kerala

    പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി; തിരുവനന്തപുരത്ത് ഗുണ്ട അറസ്റ്റില്‍

    തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ തട്ടികൊണ്ട് പോയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം  കേസെടുത്തു. കരിപ്പൂർ വാണ്ടയില്‍ കുന്നുംമുകല്‍ വീട്ടില്‍ ശ്രീജിത്തി(25)നെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ റൗഡി ലിസ്റ്റില്‍ പെട്ട ആളാണെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.   ഫെബ്രുവരി12-ന് രാത്രി ആണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതാകുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നെടുമങ്ങാട് ഡൈമൻ പാലത്തിനു സമീപമുള്ള ഒരു വീട്ടില്‍ വച്ച്‌ കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ നെടുമങ്ങാട് സിഐ യും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മറ്റ് കേസുകളെ പറ്റി പോലീസ് അന്വേഷിച്ച്‌ വരികയാണ്.

    Read More »
  • India

    രാജ്യത്ത് വൻ ലഹരി വേട്ട; 2500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

    ന്യൂഡൽഹി: രാജ്യത്ത് വൻ ലഹരി വേട്ട.ഡല്‍ഹിയിലും പൂനയിലുമായി 2500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോണ്‍ ആണ് പിടിച്ചെടുത്തത്. രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് പരിശോധനയില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. ചോദ്യം ചെയ്യലില്‍ നിന്നും പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.   ലഹരി വില്‍പ്പന നടത്തിയത് പൂനെയിലെ സംഭരണശാലകളില്‍ നിന്നും ഡല്‍ഹിയിലെ ഗോഡൗണുകളില്‍ എത്തിച്ചായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനുമുമ്ബേ 700 കിലോഗ്രാം മെഫെഡ്രോണ്‍ പൂനെയില്‍‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് മയക്കുമരുന്ന് കടത്തുകാരും പിടിയിലായിരുന്നു. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്. ഡല്‍ഹിയിലുള്ള ഹൗസ് ഖാസ് പ്രദേശത്തുള്ള ഗോഡൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

    Read More »
  • Kerala

    എറണാ’കുള’ത്ത് സിപിഎം ‘കളം’ പിടിക്കുമോ? ആരാണ് ‘ഷൈന്‍ ടീച്ചര്‍’

    കൊച്ചി: എറണാകുളം ലോക്സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് സിപിഎം. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കു പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന രീതിയാണ് സിപിഎം നടത്തിയിരുന്നത് എങ്കില്‍ ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയായി. ചര്‍ച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാര്‍ട്ടിക്കുള്ളില്‍തന്നെ അത്ര ‘പ്രശസ്തയല്ലാത്ത’ കെ.ജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഷൈന്റെ സ്ഥാനാര്‍ഥിത്വം സമുദായ സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്. പാര്‍ട്ടിയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ തോതില്‍ അറിയപ്പെടുന്ന ആളല്ല കെ ജെ ഷൈന്‍. എന്നാല്‍, തന്റെ തട്ടകമായ വടക്കന്‍ പറവൂര്‍ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യമാണ് ഷൈന്‍. മികച്ച പ്രാംസംഗിക കൂടിയ ഇവര്‍ ഡെപ്യൂട്ടേഷനില്‍ സമഗ്ര ശിക്ഷ കേരളയില്‍ (എസ്എസ്‌കെ) ട്രെയിനറായി ജോലിചെയ്യുകയാണ്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിന്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായിരിക്കെയാണ് ഡെപ്യൂട്ടേഷനില്‍ പോയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തട്ടകത്തില്‍ നിന്നാണ് വരുന്നത്…

    Read More »
Back to top button
error: