LIFELife Style

”എന്നിട്ടും വിഡ്ഢിയെ പോലെ ഞാന്‍ നിന്നുകൊടുക്കും, വിശ്വസിച്ചവര്‍ പറ്റിച്ചിട്ടുണ്ട്, വധഭീഷണി വരെ നേരിട്ടു”

ഞ്ജു രഞ്ജിമാര്‍ ഒരു മാതൃകയാണ്. അങ്ങേയറ്റം ചവിട്ടിയരക്കപ്പെട്ട ഇടത്ത് നിന്ന്, സ്വന്തം പ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റാണ് ഇന്ന് രഞ്ജു. അതിനപ്പുറം ബിസിനസ് രംഗത്തും രഞ്ജു സജീവമാണ്. താന്‍ പിന്നീട്ട ജീവിതത്തില്‍ നേരിട്ട പ്രശ്നത്തെ കുറിച്ചും, അതിനെ അതിജീവിച്ചതിനെ കുറിച്ചും എല്ലാം അഭിമുഖത്തില്‍ രഞ്ജു സംസാരിച്ചു.

”എന്നെ സംബന്ധിച്ച് സൗഹൃദങ്ങളാണ് എനിക്കെല്ലാം. നല്ല ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും വിലപ്പെട്ട സുഹൃത്ത് ആരാണ് എന്ന് ചോദിച്ചാല്‍, ഓരോ ഘട്ടത്തിലും പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. ജ്യോതിര്‍മയി, മുക്ത, റിമി ടോമി, രമ്യ നമ്പീശന്‍, പ്രിയാമണി, പേളി മാണി, മംമ്ത മോഹന്‍ദാസ് എല്ലാവരും ഓരോ ഘട്ടത്തില്‍ എന്റെ ജീവിതത്തിന്റെ ഭാഗമായവരാണ്. ആത്മഹത്യയുടെ വകത്ത് നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മംമ്ത മോഹന്‍ദാസാണ്”- രഞ്ജു പറഞ്ഞു.

Signature-ad

എനിക്ക് സൗഹൃദങ്ങള്‍ നഷ്ടപ്പെടുന്നത് മാത്രം സഹിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു ബന്ധം എന്നെ വിട്ട് പോകുന്നുണ്ടെങ്കില്‍, അതിന് കാരണം എന്താണെന്ന് അന്വേഷിച്ച്, അത് തിരുത്തി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. വിശ്വസിച്ച സൗഹൃദങ്ങളില്‍ നിന്ന് ഒരുപാട് പറ്റിക്കലുകളും നേരിട്ടിട്ടുണ്ട്. പറ്റിക്കുകയാണ് എന്നറിഞ്ഞിട്ടും ഒരു വിഡ്ഢിയെ പോലെ ഞാന്‍ നിന്നി കൊടുത്തു. കാരണം എനിക്ക് സുഹൃത്തുക്കള്‍ വേണം എന്നതുകൊണ്ട്.

എന്റെ ജീവിത്തില്‍ ഇതുവരെ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിനെല്ലാം കാരണം ഞാന്‍ തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത് സന്തോഷമായാലും സങ്കടമായാലും. പ്രണയം ബന്ധം സംഭവിച്ചോ എന്ന് ചോദിച്ചാല്‍, അതൊക്കെ ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ തന്നെയായിരുന്നു. എന്റെ സ്വാര്‍ത്ഥത കൊണ്ടോ മറ്റോ ആവാം നഷ്ടപ്പെട്ടു പോയത്.

അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരിലും ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് രഞ്ജു പറയുന്നു. എന്റെ അന്നം മുട്ടിക്കുന്ന തരത്തിലേക്ക് അത്തരം അഭിപ്രായ പ്രകടനങ്ങള്‍ പോയപ്പോഴാണ് നിയന്ത്രിച്ചത്. അതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വധഭീഷണി നേരിട്ടിട്ടുണ്ട്. അങ്ങനെ കൊല്ലുമെന്ന് പറഞ്ഞ് വിളിക്കുന്നവര്‍ക്ക് കൃത്യമായി വീടിന്റെ അഡ്രസ്സും കാറിന്റെ നമ്പറുമൊക്കെ പറഞ്ഞുകൊടുക്കും. അത്രയേയിള്ളൂ- രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

സര്‍ജ്ജറി കഴിഞ്ഞ് പൂര്‍ണണായി ഒരു സ്ത്രീയായി മാറിയപ്പോള്‍ അനുഭവിച്ച സന്തോഷത്തെ കുറിച്ചും രഞ്ജു സംസാരിക്കുന്നുണ്ട്. അച്ഛനും അമ്മയും എന്നെ സ്ത്രീയായി ആദ്യമേ കണ്ടു തുടങ്ങിയതാണ്. അതുകൊണ്ട് അവരുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് മാറ്റമൊന്നും അനുഭവപ്പെട്ടില്ല. പക്ഷെ സന്തോഷമുണ്ടായിരുന്നു. സര്‍ജ്ജറി കഴിഞ്ഞ് ബോധം വന്നപ്പോള്‍ ആദ്യം വിളിച്ചത് ഭാവനയെയാണ്. അതിന് ശേഷം പേളിയെയും പ്രിയാമണിയെയും മംമ്ത മോഹന്‍ദാസിനെയും എല്ലാം വിളിച്ചു. ആദ്യം കെട്ടിപ്പിടിച്ചത് സൂര്യയെയാണ്. അവളാണ് എന്റെ മകള്‍. സര്‍ജ്ജറിയ്ക്ക് ശേഷം ഒരു കുഞ്ഞിനെ പോലെ എന്നെ പരിപാലിച്ചതും മകള്‍ സൂര്യയാണ്- രഞ്ജു പറഞ്ഞു.

 

Back to top button
error: