IndiaNEWS

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ടവും

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്ടവും.കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

വൈ.എസ്.ആർ കോണ്‍ഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയില്‍ വിതരണം ചെയ്യുന്നത്.

Signature-ad

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകള്‍ കയറി പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

 കോണ്ടം കൊണ്ട് നിർത്തുമോ, അതോ പൊതുജനങ്ങള്‍ക്ക് വയാഗ്രയും വിതരണം ചെയ്യാൻ തുടങ്ങുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

Back to top button
error: