KeralaNEWS

ഇടുക്കി നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്ബില്‍ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.അശ്വതിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി. പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: