KeralaNEWS

മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തില്‍ രാഹുല്‍ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റില്‍ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

കൂട്ടുകാരന്റെ വീട്ടിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് മുറ്റത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ വീണത്. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

Back to top button
error: