Month: February 2024
-
Kerala
‘എസ്ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്‍പിഎഫ് റിക്രൂട്ട്മെന്റ്’, പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലീസ്
കൊച്ചി: ആര്‍പിഎഫ് റിക്രൂട്ട്മെന്റ് സന്ദേശം വ്യാജമെന്ന് റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ (RPF) എസ്ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയില്‍വേ അറിയിച്ചത്. ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. കുറിപ്പ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ (RPF) എസ്ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ. ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല.
Read More » -
India
മോദി ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കുമോയെന്ന് ഇന്നറിയാം; ബിജെപിയുടെ ആദ്യ പട്ടിക ഉടന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും. 100 സ്ഥാനാര്‍ഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചനനല്‍കി. കേരളത്തിലെ ചില സ്ഥാനാര്‍ഥികളെയും തീരുമാനിച്ചേക്കും. പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍കൂടി മത്സരിക്കുമോ എന്നതിലാണ് ആകാംക്ഷ. വെള്ളിയാഴ്ചയായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ഭൂപേന്ദ്ര യാദവ്, സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഒ.ബി.സി. മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. കെ. ലക്ഷ്മണന്‍, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ഇഖ്ബാല്‍ സിങ് ലാല്‍പുര, ഡോ. സുധാ യാദവ്, ഡോ. സത്യനാരായണ്‍ ജതിയ, ഓം പ്രകാശ് മാഥൂര്‍, മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍.…
Read More » -
Crime
സന്ദേശ്ഖാലി സംഘര്‍ഷം; തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 55 ദിവസമായി ഒളിവിലായിരുന്നു. കുറച്ചുദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിനു ഇയാള്‍ ഒളിവില്‍ പോയി. 2019ല്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെയ്ഖ് ഷാജഹാന്‍. റേഷന്‍ഭൂമി കുംഭകോണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി സംഭവങ്ങളില്‍ ഇ.ഡിയും ഷെയ്ഖ് ഷാജഹാനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
Read More » -
Kerala
ബിജെപി കേരളത്തില്‍ രണ്ട് അക്കം കടക്കുക രണ്ട് പൂജ്യമാണെങ്കില്‍ മാത്രം; ശശി തരൂർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന ബിജെപിയെ പരിഹസിച്ച് ശശി തരൂർ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് ശശി തരൂർ പറഞ്ഞു. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ‘രണ്ട് പൂജ്യം ആണെങ്കില്‍ മാത്രമെ കേരളത്തില്‍ ബിജെപിക്ക് രണ്ടക്കം ലഭിക്കുകയുള്ളൂ. കേരളത്തിന്റെ ചരിത്രമോ സംസ്‌കാരമോ മനസ്സിലാക്കാനായിട്ടില്ലെന്നാണ് ബിജെപിയുടെ പ്രശ്‌നം. ഒരു ചെറിയ പരിധിക്കപ്പുറം ഇവിടെ വര്‍ഗീയത വിളയില്ല.’ ശശി തരൂര്‍ പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മണിപ്പൂരിലെ സാഹചര്യം ആ നീക്കത്തെ വഷളാക്കിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിരാശപ്പെടുത്തിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര സർവീസുകള്‍ ; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
വയനാട്: പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര സർവീസുകള്‍ ജില്ലയില്‍ വ്യാപകമായതോടെ മോട്ടോർ വാഹന വകുപ്പ് കർശന നടപടികള്‍ സ്വീകരിച്ച് തുടങ്ങി. ഇന്നലെ രാത്രി കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന ആൻഡ്രു ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം മാനന്തവാടിയില്‍ വച്ച് പിടികൂടി. ഇത് ആറാം തവണയാണ് ഇതേ ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയതിന് പിടികൂടുന്നത്.ഈ മാസം 22നും ഇതേ ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയടപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ ഏജൻസികളുടെ നിരവധി സ്വകാര്യ ബസുകളാണ് അനധികൃത സർവീസ് നടത്തുന്നതായി പരാതയുയർന്നിരിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ആർടിഒ അനൂപ് വർക്കിയുടെ നിർദ്ദേശപ്രകാരം എംവിഐ മാരായ എം.വി. റെജി, ടി.എ. സുമേഷ് എന്നിവരാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. പിടികൂടുന്ന ബസുകള്‍ മോട്ടോർ വാഹന വകുപ്പ് അതാത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബസ് ഉടമകള്‍ പിഴ അടച്ചതിന് ശേഷം പെർമിറ്റില്ലാതെ സർവീസുകള്‍ നടത്തില്ലെന്ന് എഴുതി നല്‍കി ബസ് കൊണ്ട് പോവുകയും…
Read More » -
Kerala
കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
കോതമംഗലം: കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.കോഴിപ്പിള്ളി ചാല്‍ഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസിയാണ് (69) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്ബതോടെ മകൻ അജോയോടൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോകുംവഴിയാണ് അപകടം. അജോ ചികിത്സയിലാണ്. ലൂസിയുടെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മറ്റുമക്കള്‍: ലിജ, സിജോ. മരുമക്കള്‍: ഷോബിൻ, സിനി, റീജ.
Read More » -
Kerala
തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചാരണായുധമാക്കും: ആൻ്റോ ആൻ്റണി
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചരണായുധമാക്കുമെന്ന് സിറ്റിംഗ് എംപി ആന്റോ ആന്റണി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി നടപ്പാക്കിയത്. ഒരാഴ്ചക്കുളളില്‍ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. വൻ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും വിജയത്തില്‍ യാതൊരു സംശയവുമില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയായിരുന്നു തോമസ് ഐസക്കിനെതിരായ വിമര്‍ശനം.
Read More » -
Kerala
പാലക്കാട് ജില്ലയിൽ നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
പാലക്കാട്: ജില്ലയില്‍ ഉള്‍പ്പെടുന്ന സി.എച്ച്.സി, താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ഹോസ്പിറ്റല്‍ ആന്‍ഡ് പാലക്കാട് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ നഴ്‌സിങ്, പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റിസ് ട്രെയിനികളായി നിയമിക്കുന്നു. അപേക്ഷകര്‍ ഗവ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ് കോഴ്‌സ്, പാരമെഡിക്കല്‍ കോഴ്‌സ് പാസായവരായിരിക്കണം. പ്രായപരിധി 21നും 35നും മധ്യേ. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ഫോണ്‍: 0491-2505005.
Read More » -
India
പ്രണയവിവാഹത്തെച്ചൊല്ലി സംഘര്‍ഷം; യുപിയിൽ നവവരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു
മുസാഫർനഗർ: യുപിയില്‍ പ്രണയവിവാഹത്തെച്ചൊല്ലിയുള്ള സംഘർഷത്തില്‍ നവവരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. അങ്കിത് (25), രോഹിത് (29) രാഹുല്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫുലാത്ത് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരേ ജാതിയില്‍പ്പെട്ടവരാണ് ഏറ്റുമുട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. ഹരിമോഹൻ എന്നയാളുടെ മകളെ അങ്കിത് വിവാഹം കഴിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. പെണ്‍വീട്ടുകാർക്ക് ഈ വിവാഹത്തില്‍ എതിർപ്പുണ്ടായിരുന്നു. ചൊവ്വാഴ്ച അങ്കിതും ഹരിമോഹനും തമ്മിലുള്ള വാക്കുതർക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജു, മോനു, ഗോവർധൻ എന്നിവർക്കെതിരേ കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
Kerala
ളോഹപരാമര്‍ശം; ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റിനെ മാറ്റി
വയനാട്: ളോഹ പരാമര്‍ശത്തിന് പിന്നാലെ ബിജെപി വയനാട് ജില്ല പ്രസിഡന്റ് കെ.പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാര്‍ശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. മധുവിന് പകരം ജില്ല സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ല പ്രസിഡന്റിന്റെ ചുമതല നല്‍കി.
Read More »