KeralaNEWS

തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചാരണായുധമാക്കും: ആൻ്റോ ആൻ്റണി

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചരണായുധമാക്കുമെന്ന് സിറ്റിംഗ് എംപി ആന്റോ ആന്റണി.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി നടപ്പാക്കിയത്. ഒരാഴ്ചക്കുളളില്‍ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. വൻ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും വിജയത്തില്‍ യാതൊരു സംശയവുമില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.

Signature-ad

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയായിരുന്നു തോമസ് ഐസക്കിനെതിരായ വിമര്‍ശനം.

Back to top button
error: