KeralaNEWS

പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര സർവീസുകള്‍ ; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

വയനാട്: പെർമിറ്റില്ലാതെ രാത്രികാല ദീർഘദൂര സർവീസുകള്‍ ജില്ലയില്‍ വ്യാപകമായതോടെ മോട്ടോർ വാഹന വകുപ്പ് കർശന നടപടികള്‍ സ്വീകരിച്ച്‌ തുടങ്ങി.

ഇന്നലെ രാത്രി കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന ആൻഡ്രു ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം മാനന്തവാടിയില്‍ വച്ച്‌ പിടികൂടി.

Signature-ad

 ഇത് ആറാം തവണയാണ് ഇതേ ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയതിന് പിടികൂടുന്നത്.ഈ മാസം 22നും ഇതേ ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയടപ്പിച്ചിരുന്നു.

ഇത്തരത്തില്‍ വിവിധ ഏജൻസികളുടെ നിരവധി സ്വകാര്യ ബസുകളാണ് അനധികൃത സർവീസ് നടത്തുന്നതായി പരാതയുയർന്നിരിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ആർടിഒ അനൂപ് വർക്കിയുടെ നിർദ്ദേശപ്രകാരം എംവിഐ മാരായ എം.വി. റെജി, ടി.എ. സുമേഷ് എന്നിവരാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്.

പിടികൂടുന്ന ബസുകള്‍ മോട്ടോർ വാഹന വകുപ്പ് അതാത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബസ് ഉടമകള്‍ പിഴ അടച്ചതിന് ശേഷം പെർമിറ്റില്ലാതെ സർവീസുകള്‍ നടത്തില്ലെന്ന് എഴുതി നല്‍കി ബസ് കൊണ്ട് പോവുകയും പിന്നീട് അനധികൃത സർവീസുകള്‍ തുടരുകയുമാണ് ചെയ്യുന്നത്.

Back to top button
error: