KeralaNEWS

ളോഹപരാമര്‍ശം; ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റിനെ മാറ്റി

വയനാട്: ളോഹ പരാമര്‍ശത്തിന് പിന്നാലെ ബിജെപി വയനാട് ജില്ല പ്രസിഡന്റ് കെ.പി മധുവിനെ മാറ്റി.

വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാര്‍ശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി.

Signature-ad

മധുവിന് പകരം ജില്ല സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ല പ്രസിഡന്റിന്റെ ചുമതല നല്‍കി.

Back to top button
error: