IndiaNEWS

പ്രണയവിവാഹത്തെച്ചൊല്ലി സംഘര്‍ഷം; യുപിയിൽ നവവരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

മുസാഫർനഗർ: യുപിയില്‍ പ്രണയവിവാഹത്തെച്ചൊല്ലിയുള്ള സംഘർഷത്തില്‍ നവവരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു.

അങ്കിത് (25), രോഹിത് (29) രാഹുല്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫുലാത്ത് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഒരേ ജാതിയില്‍പ്പെട്ടവരാണ് ഏറ്റുമുട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. ഹരിമോഹൻ എന്നയാളുടെ മകളെ അങ്കിത് വിവാഹം കഴിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. പെണ്‍വീട്ടുകാർക്ക് ഈ വിവാഹത്തില്‍ എതിർപ്പുണ്ടായിരുന്നു. ചൊവ്വാഴ്ച അങ്കിതും ഹരിമോഹനും തമ്മിലുള്ള വാക്കുതർക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് രാജു, മോനു, ഗോവർധൻ എന്നിവർക്കെതിരേ കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: