കോതമംഗലം: കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.കോഴിപ്പിള്ളി ചാല്‍ഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസിയാണ് (69) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്ബതോടെ മകൻ അജോയോടൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോകുംവഴിയാണ് അപകടം. അജോ ചികിത്സയിലാണ്.
ലൂസിയുടെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മറ്റുമക്കള്‍: ലിജ, സിജോ. മരുമക്കള്‍: ഷോബിൻ, സിനി, റീജ.