Month: February 2024

  • Kerala

    ഡ്രൈവർക്ക്  അസ്വസ്ഥത; നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ തകര്‍ന്നു

    അടൂർ: കെ.എസ്‌ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ യാത്രക്കാർ ഉള്‍പ്പടെ 12 പേർക്ക് പരുക്ക്.ഇവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30ന് കെ.പി റോഡില്‍ ലൈഫ് ലൈൻ ആശുപത്രിക്കും ചേന്നമ്ബള്ളി ജംഗ്ഷനും മധ്യേ റോഡരുകില്‍ ഇടത്തുവശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയായിരുന്നു.  കായംകുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ കൂടുതല്‍ പേർക്കും മുഖത്താണ് പരുക്കേറ്റിട്ടുള്ളത്.ഇടിയുടെ ആഘാതത്തില്‍ മരം ബസിനുള്ളിലായി. കണ്ണില്‍ ഇരുട്ട് കയറിയതുപോലെ തോന്നിയതായും പിന്നീടൊന്നും ഓർമ്മയില്ലെന്നും ഡ്രൈവർ മദനകുമാർ പറഞ്ഞു. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം വേണു,സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിയാസുദ്ദീൻ, എ.എസ് അനൂപ്, അജിത്കുമാർ ഫയർ ഓഫീസർമാരായ സന്തോഷ് ജോർജ്, സാനിഷ്, അഭിജിത്ത്, സുരേഷ്‌കുമാർ, രവി, കെഎസ് രാജൻ എന്നിവരും രക്ഷാപ്രവർ ത്തനത്തില്‍ പങ്കെടുത്തു.

    Read More »
  • Kerala

    തിരുവല്ലയിൽനിന്നു കാണാതായ 14കാരി വിദ്യാർത്ഥിനി തിരിച്ചെത്തി, ഒപ്പമുണ്ടായിരുന്ന 2 യുവാക്കൾ പിടിയിൽ

        തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ 9-ാം ക്ലാസുകാരി തിരിച്ചെത്തി. ഇന്ന് (ഞായർ) പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ് പിടികൂടി. തൃശൂർ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്. ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച മുതലാണ്  14 കാരിയായ വിദ്യാർഥിനിയെ കാണാതായത്. തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീടു കാണാതാവുകയായിരുന്നു. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു.  രണ്ട് ആൺകുട്ടികൾക്കൊപ്പം  പെൺകുട്ടി സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയതെന്ന് പൊലീസിനു  വിവരം ലഭിച്ചു. പെൺകുട്ടി ബസ് സ്റ്റാൻഡിൽ…

    Read More »
  • Kerala

    ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി 

    തൃശ്ശൂർ: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി.ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകള്‍ പാലിച്ച്‌ വെടിക്കെട്ട് നടത്താമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്.ഫെബ്രുവരി 25, 27, 28 തീയതികളില്‍ വെടിക്കെട്ട് നടത്താനാണ് അനുമതി. തൃപ്പൂണിത്തുറ സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ടുകള്‍ക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം മാരകമായ വെടിമരുന്നുപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് പാടില്ലെന്ന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന് 100 മീറ്റർ അകലെ ബാരിക്കേഡുകള്‍ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്താനെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കാമുകിയെ കാണാന്‍ വാശിപിടിച്ച്‌ രാത്രി വൈദ്യുതി ടവറില്‍ കയറി വിവാഹിതന്‍, ഭാര്യ എത്തിയെങ്കിലും വഴങ്ങിയില്ല, പ്രണയിനി നിര്‍ബന്ധിച്ചപ്പോള്‍ ഇറങ്ങി

    പത്തനംതിട്ട: വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷം അഗ്‌നിരക്ഷാ സേന താഴെ ഇറക്കി. പറക്കോട് സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സ്ഥലത്തെ 110 കെ വി വൈദ്യുതി ടവറില്‍ കയറിയത്. കയ്യില്‍ പെട്രോളും ഉണ്ടായിരുന്നു. ഇയാളെ താഴെയിറക്കാന്‍ രാത്രി തുടങ്ങിയ ശ്രമം പുലര്‍ച്ചെയാണ് അവസാനിച്ചത്. യുവാവിന്റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങി. തന്റെ പ്രണയിനിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു രതീഷ് വാശി പിടിച്ചത്. ഉടന്‍ തന്നെ അപകടം ഒഴിവാക്കാന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവാഹിതനായ രതീഷിന്റെ ഭാര്യയെയും കാമുകിയെയും പൊലീസ് സ്ഥലത്ത് എത്തിച്ചു. എന്നാല്‍ കാമുകി നിര്‍ബന്ധിച്ചപ്പോഴാണ് രതീഷ് താഴെ ഇറങ്ങിയത്. അപ്പോഴേക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പായ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തി രതീഷിനെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ആറ്റുകാലമ്മയുടെ പൊങ്കാല കട്ടകൊണ്ട് കഴിഞ്ഞ വർഷം  വീടായത് സൈനബയ്ക്ക് ഉൾപ്പടെ 17 കുടുംബങ്ങള്‍ക്ക്

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാന്‍ ഭക്തര്‍ ഉപയോഗിച്ച ഇഷ്ടിക കട്ടകള്‍ കോര്‍പ്പറേഷന്‍ ശേഖരിക്കാന്‍ തീരുമാനിച്ച നടപടി കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രത്യേക സ്ക്വാഡിനെ ഉപയോഗിച്ച്‌ ശേഖരിക്കുന്ന കട്ടകള്‍ അര്‍ഹരായവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാന്‍ നല്‍കുമെന്നാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അന്ന് പ്രഖ്യാപിച്ചത്. വര്‍ഷം ഒന്ന് കഴിഞ്ഞ് മറ്റൊരു പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങുമ്ബോള്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ മാണിക്യവിളാകം സ്വദേശി സൈനബയ്ക്ക് സാധിച്ചത് കോര്‍പ്പറേഷന്‍ നല്‍കിയ ഈ പൊങ്കാല കട്ടകള്‍ ഉപയോഗിച്ചാണ്.സൈനബയ്ക്ക് മാത്രമല്ല,  17 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വർഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ ഇഷ്ടിക കട്ടകള്‍ വിതരണം ചെയ്തു. വാടകവീട്ടിലാണ് സൈനബ ഉമ്മയും മകള്‍ ഷാനിയും കൊച്ചുമക്കളും കഴിഞ്ഞിരുന്നത്. പലവീടുകളില്‍ നിന്നായി കൂലിപ്പണിയെടുത്ത് കിട്ടിയ പണം കൊണ്ട് രണ്ട് സെന്റ് സ്ഥലം വാങ്ങി. എന്നാല്‍ വീട് എന്ന സ്വപ്നം അപ്പോഴും അകലെയായിരുന്നു.  അങ്ങനെയിരിക്കെയാണ് പൊങ്കാലക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ കോര്‍പ്പറേഷന്‍ സൗജന്യമായി നല്‍കുന്നു എന്ന് അറിഞ്ഞത്.…

    Read More »
  • Kerala

    ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല; മലപ്പുറം മുന്നിൽ

    മലപ്പുറം: ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല.സംസ്ഥാനത്ത് മലപ്പുറമാണ് ഇക്കാര്യത്തിൽ മുന്നിൽ. കഴിഞ്ഞദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചത് ചര്‍ച്ചയാകവെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടില്‍ പ്രസവിക്കേണ്ടിവന്ന പൂന്തുറ സ്വദേശിനി ഷമീറയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ഇടപെട്ടാലും ഗര്‍ഭിണികളായവരെ ആശുപത്രിയിലെത്തിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകില്ല. കടുത്ത മതവിശ്വാസമാണ് ഇവരെ ആശുപത്രിയില്‍ നിന്നും അകറ്റുന്നത്. ഇവരില്‍ ഭൂരിഭാഗവും വാക്‌സിനുകളോട് മുഖംതിരിക്കുന്നവരുമാണ്. മലപ്പുറത്ത് വീടുകളില്‍ പ്രസവം നടത്താന്‍ രഹസ്യ സംഘങ്ങൾ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക പാക്കേജോടുകൂടിയാണ് പ്രതിഫലം ഈടാക്കുക. പ്രസവമെടുക്കുന്നതിനും ഒരാഴ്ചത്തെ പരിചരണത്തിന് ഇത്ര തുകയെന്ന് ആദ്യം തന്നെ കരാര്‍ ഉറപ്പിക്കും. മലപ്പുറത്ത് ഇത്തരം സംഘങ്ങള്‍ വ്യാപകമായതോടെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഇവിടേക്ക് പ്രസവത്തിനായി എത്തുന്നവരും ഏറെയാണ്. മലപ്പുറത്ത് വളവന്നൂര്‍, താനാളൂര്‍, ചെറിയമുണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ബന്ധുക്കളെന്ന വ്യാജേനയാണ് ഇവരെത്തുക. കാസര്‍കോട്,…

    Read More »
  • Social Media

    അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്’:  മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌ പി.സി ജോര്‍ജ്

    അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്. മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌  വാചാലനായി പി.സി ജോര്‍ജ്.ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ ‘ആനീസ് കിച്ചണില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.സി ജോർജ്. ആനിയുമായുള്ള സംഭാഷണത്തിനിടെ പാർവതിയെന്ന പേര് ആനി പറഞ്ഞതോടെയാണ് പി.സി ജോർജ് മരുമകളെ കുറിച്ച്‌ വാചാലനായത്. പാലക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജി കൈലാസുമായി സംബന്ധം കൂടിയതുകൊണ്ടാണ് തിരുവനന്തപുരംകാരിയായത് എന്നാണ് പി.സി ജോർജ് പറഞ്ഞത്. ഉടനെ തന്നെ കൗണ്ടറുമായി ആനി എത്തി. ‘ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകളായി തന്നല്ലോ അങ്ങോട്ട്. അവള്‍ നന്നായി കുക്ക് ചെയ്യുമോ. അവളെ ഇപ്പോള്‍ കണ്ടാല്‍ ഒരു നസ്രാണികൊച്ച്‌ സംസാരിക്കുന്ന പോലെയായിട്ടുണ്ട്’, എന്നാണ് ആനി പാർവതിയെ കുറിച്ച്‌ പറഞ്ഞത്. ‘പാറു നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല. അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്. അതാണ് ഒരു നസ്രാണി ചായ്‌വുള്ളത്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്. അവള്‍ എല്ലാ…

    Read More »
  • India

    ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍

    ഗാന്ധിനഗർ: ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍.കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകള്‍ പുറത്തുവന്നത്. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായത്, അധ്യാപകരുടെ എണ്ണം കുറവായത്, ചില ക്ലാസ് മുറികള്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനാല്‍, കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ല തുടങ്ങിയ കാരണങ്ങളാണ് ഒറ്റമുറി സ്‌കൂളുകള്‍ തുടരുന്നതിന് പിന്നിലെന്നാണ്  ന്യായങ്ങള്‍. അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കണക്കും പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയര്‍ന്നുവെന്നായിരുന്നു അത്. കോണ്‍ഗ്രസ് എംഎല്‍എ തുഷാര്‍ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    Read More »
  • Kerala

    സ്കൂൾ വിദ്യാഭ്യാസം: രാജ്യത്ത് കേരളം ഒന്നാമത്; ഗുജറാത്തിനേയും യുപിയേയും പരിഹസിച്ച് തോമസ് ഐസക് 

    ന്യൂഡൽഹി: സ്കൂളുകളില്‍ വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റർനെറ്റും നോട്ടുപുസ്തകവും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം വീണ്ടും  ഒന്നാമത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്‌ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ 2021-2022 വർഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലെ കണക്കുകള്‍ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവർത്തനക്ഷമമായ ലാപ് ടോപ്പും നോട്ട്ബുക്കും ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡല്‍’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ് എന്നാണ് തോമസ് ഐസക് വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുനത്. മാതൃകയാക്കാൻ ചിലരൊക്കെ നിർദേശിക്കുന്ന യു പിയില്‍ ഇത്‌ വെറും 8.5% മാത്രമാണ് എന്നും ഐസക് വ്യക്തമാക്കി. നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റർനെറ്റും എല്ലാം കേരളത്തിലെ സ്‌കൂളുകളിലാണ്. “നല്ലതെല്ലാം ഉണ്ണികള്‍ക്ക്” എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത് എന്നും ഐസക് പറഞ്ഞു. നമ്മുടെ സർക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളില്‍ ആണെന്നും ചിലർ ‘ഖേരള’മെന്നും മറ്റു ചിലർ ‘ക്യൂബള’മെന്നും പരിഹസിക്കുമ്ബോള്‍…

    Read More »
  • Kerala

    ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ വന്നാണോ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പോരാട്ടം നടത്തുന്നത് : ബിനോയ് വിശ്വം

    കൽപ്പറ്റ : ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ വന്നാണോ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കല്‍പറ്റയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാന സമരകേന്ദ്രം കേരളമാണോ നോർത്ത് ഇന്ത്യയാണോയെന്നും മുഖ്യ എതിരാളി ഇടതുപക്ഷമാണോ ബി.ജെ.പിയാണോ എന്നും കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. ഗോദ്സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് ചാഞ്ചാട്ടം ഉണ്ടാകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

    Read More »
Back to top button
error: