തൃശ്ശൂർ: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി.ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകള്‍ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു.
ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്.ഫെബ്രുവരി 25, 27, 28 തീയതികളില്‍ വെടിക്കെട്ട് നടത്താനാണ് അനുമതി.
തൃപ്പൂണിത്തുറ സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ടുകള്‍ക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം മാരകമായ വെടിമരുന്നുപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് പാടില്ലെന്ന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന് 100 മീറ്റർ അകലെ ബാരിക്കേഡുകള്‍ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്താനെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.