Month: February 2024

  • Kerala

    ബിജെപിയെ തോൽപ്പിക്കണം; ഇൻഡ്യ മുന്നണി നേതാക്കളുടെ മത്സരം വയനാട്ടിലും !!

    വയനാട്: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐഎം ശക്തികേന്ദ്രങ്ങള്‍ കടപുഴക്കിയത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമായിരുന്നു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും അന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. മോദിയെ പുറത്താക്കി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായിരുന്നു 2019ല്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ ന്യൂനപക്ഷങ്ങളടക്കമുള്ള രാഷ്ട്രീയധാര ബഹുഭൂരിപക്ഷവും വോട്ടുചെയ്തത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥിയായി എത്തിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അതുവരെയില്ലാത്ത സ്വഭാവത്തില്‍ ഏകീകരിക്കപ്പെട്ടു. ഫലമോ,കേരളത്തില്‍ ആലപ്പുഴ ഒഴിച്ച്‌ 19 സീറ്റിലും ഇടതുപക്ഷം പരാജയം ഏറ്റുവാങ്ങി.എന്നാൽ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്.രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാൽ കോൺഗ്രസുകാർ പോലും വിശ്വസിക്കില്ല.രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ നിന്ന് മത്സരിക്കാനെത്തിയാല്‍ അത് കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ സാധ്യതകളെ 2019ലേത് പോലെ ബാധിക്കുമെന്നും ആരും കരുതുന്നുണ്ടാകില്ല. സിപിഐ വയനാട്ടിലേയ്ക്ക് ആനി രാജയെ നിശ്ചയിക്കുമ്ബോള്‍ വയനാട് സീറ്റ് വിജയിക്കുക എന്നതിലുപരി ലക്ഷ്യമിടുന്നത് രാഹുല്‍ ഗാന്ധിയെ മത്സരത്തില്‍ നിന്ന് തടയുക എന്നതു തന്നെയാണെന്ന്…

    Read More »
  • Kerala

    തൃശൂരില്‍ ആര് വിജയിക്കും?; സര്‍വ്വേ പറയുന്നത് ഇങ്ങനെ

    കേരളത്തിൽ എന്നല്ല, ഇത്തവണ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ  ഉറ്റുനോക്കുന്ന ഒരു  ലോക്സഭ മണ്ഡലമാണ് തൃശൂർ.സാക്ഷാൽ നരേന്ദ്രമോദി തന്നെ ഒന്നിലേറെ തവണ, അതും മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടെ പ്രചാരണത്തിന് എത്തിയതോടെയാണ് മണ്ഡലം ഇന്ത്യയൊട്ടാകെ ശ്രദ്ധാകേന്ദ്രമായത്. തൊട്ടുപിന്നാലെ 29 രൂപയ്ക്ക് ഭാരത് അരിയും കേന്ദ്രം തൃശൂരിലെത്തിച്ചു.ഇലക്ഷനോടനുബന്ധിച്ച് ഇതും ഇന്ത്യയിൽ ആദ്യത്തെ സംഭവമായിരുന്നു.അതിനാൽ തന്നെ ഇത്തവണ തൃശൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.ഇന്ത്യയിലെ തന്നെ രണ്ട് ഏജൻസികൾ നടത്തിയ പ്രീപോള്‍ സര്‍വ്വേയിലും ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്.എന്നാൽ ഇതിൽ രണ്ട് ഏജൻസികളും പറയുന്നത് എൽഡിഎഫ് വിജയമാണ്. സർവ്വേയില്‍ പങ്കെടുത്ത 34.6 ശതമാനം പേരാണ്  സിപിഐയുടെ സുനിൽ കുമാർ വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്.എന്നാല്‍ യു ‍ഡി എഫിനെ തള്ളി ഇത്തവണ ബി ജെ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവ്വേ പ്രവചിക്കുന്നു. ബി ജെ പി രണ്ടാമത് വരുമെന്ന് 33.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 31.9 ശതമാനം പേർ മാത്രമാണ് യു ഡി എഫിനെ പിന്തുണച്ചത്.…

    Read More »
  • Kerala

    ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

    പാലക്കാട്: ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം.കരിമ്ബ തിരുത്തിപ്പള്ളിയാലില്‍ മോഹനന്‍ (50), മകള്‍ വർഷ (22) എന്നിവരാണ്  മരിച്ചത്. മണ്ണാർക്കാട് കരിമ്ബ മാച്ചാം തോട് വെച്ച്‌ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഷ വൈകീട്ട് 6.30 ഓടെയാണ് മരിച്ചത്.ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

    Read More »
  • Kerala

    ഒൻപതാം ക്ലാസ്  വിദ്യാര്‍ഥിനിയെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

    പത്തനംതിട്ട: തിരുവല്ലയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍  അന്വേഷണം ഊർജിതമാക്കി പോലീസ്. ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാവ് തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്കു പോയ കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ രാത്രിയില്‍ അന്വേഷണം നടത്തിയതായി തിരുവല്ല എസ്‌എച്ച്‌ഒ ബി.കെ. സുനില്‍ കൃഷ്ണന്‍ പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഉള്‍പ്പെടെ പരിശോധനകള്‍ രാവിലെയും തുടര്‍ന്നു. സമീപ പോലീസ് സ്‌റ്റേഷനുകളിലേക്ക് രാത്രിയില്‍ തന്നെ വിവരം കൈമാറിയിരുന്നു. സ്‌കൂള്‍ പരിസരത്തുനിന്നാണ് കുട്ടിയെ കാണാതായതെന്നാണ് പ്രാഥമിക വിവരം. അതേസമയം തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്ത് വിട്ട് പോലീസ്.പെണ്‍കുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ പോലീസില്‍ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേര് പാർവതി എന്നാണെന്നും…

    Read More »
  • Kerala

    മൊബൈലിന് വേണ്ടി പൂജാരിമാർ തമ്മിൽ തര്‍ക്കം; ഒരാള്‍ മരിച്ചു

    തിരുവനന്തപുരം:വര്‍ക്കലയില്‍ പൂജാരിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. വർക്കല കണ്ണമ്ബ ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. സുഹൃത്തും അയല്‍വാസിയുമായ അരുണ്‍ ആണ് പിടിയിലായത്. ഇയാളും പൂജാരിയാണ്. അരുണ്‍ തന്റെ 25000 രൂപ വിലയുള്ള മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞു നാരായണന്റെ വീട്ടിലെത്തുകയും മൊബൈല്‍ വാങ്ങി നല്‍കണം എന്നവശ്യപ്പെടുകയുമായിരുന്നു. മൊബൈല്‍ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്ന് നാരായണന്‍ പറഞ്ഞപ്പോള്‍ അരുണ്‍ വീട്ടിലെ പൂജ സാമഗ്രികള്‍ തട്ടി തെറിപ്പിക്കുകയും തടയാൻ ചെന്ന നാരായണനെ  മർദ്ദിക്കുകയുമായിരുന്നു. പിന്നാലെ വീട്ടില്‍ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുണ്‍ നാരായണനെ എടുത്തെറിഞ്ഞു. വീഴ്ചയില്‍ കനാലിലെ പാറയില്‍ തലയിടിച്ചാണ് നാരായണന് പരിക്കേറ്റത്.ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മദ്യ ലഹരിയിലാണ് ആക്രമിച്ചതെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.

    Read More »
  • Kerala

    വൈദികനെ വാഹനമിടിച്ച്‌ അപായപ്പെടുത്താനുള്ള ശ്രമം ദൗർഭാഗ്യകരം; പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ

    തിരുവനന്തപുരം : കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്‌.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ദൈവാലയത്തില്‍ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസ്സം വരുത്തുന്ന തരത്തില്‍ ദൈവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച്‌ ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും നമ്മുടെ പൊതുസമൂഹം എപ്പോഴും പുലര്‍ത്തുന്ന അന്തസ്സുറ്റ നിലപാടുകളെ പരിപൂര്‍ണ്ണമായി അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് അവിടെ നടന്നത്. ഇത് അപലപിക്കപ്പെടേണ്ടതും കുറ്റക്കാര്‍ ശിക്ഷിയ്ക്കപ്പെടേണ്ടതുമായ പ്രവൃത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനയെ തടസപ്പെടുത്തുവാൻ പാടില്ലായെന്ന്  പറഞ്ഞ വൈദികനെ വാഹനമിടിച്ച്‌ അപായപ്പെടുത്താന്‍ നടത്തിയ ശ്രമം തൊടുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തെ പോലെ തന്നെ ഭീകരപ്രവര്‍ത്തനമായി  കാണേണ്ടതുണ്ട്. കേരളത്തിന്റെ മത സന്തുലിതാവസ്ഥയെ പരിപൂര്‍ണ്ണമായി നശിപ്പിക്കുന്ന ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ…

    Read More »
  • NEWS

    അനുഭവമാണ് ഏറ്റവും വലിയ സമ്പാദ്യം, അറിവുകൊണ്ട് നേടിയവ അതിനു പകരമാകില്ല

    വെളിച്ചം     ശില്പങ്ങള്‍ ഉണ്ടാക്കിവിറ്റാണ് ഗുരുവും ശിഷ്യനും ജീവിച്ചിരുന്നത്. ഓരോ ദിവസം കഴിയുന്തോറും ശിഷ്യന്‍ മികച്ച ശില്പങ്ങള്‍ ചെയ്തു വന്നു.  അവയ്ക്ക് കൂടുതല്‍ വിലകിട്ടി. പക്ഷേ, ശിഷ്യന്റെ സൃഷ്ടികളില്‍കളെ ഗുരു വിമര്‍ശിച്ചു. എപ്പോഴും പോരായ്മകള്‍ ചൂണ്ടിക്കാട്ടി. ഗുരുവിന് തന്നോട് അസൂയയാണെന്ന് അവന്‍ ധരിച്ചു.  ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു: “ഇനി എനിക്ക് നിര്‍ദ്ദേശങ്ങളുടെ ആവശ്യമില്ല. ഞാന്‍ ഗുരുവിനേക്കാള്‍ നന്നായി ശില്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.” ഗുരു അതോടെ ശിഷ്യനെ വിമര്‍ശിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും അവസാനിപ്പിച്ചു.  അവിടം മുതൽ അവന്റെ വളര്‍ച്ചയും  നിലച്ചു. ഏറ്റവും മികവ് കുറഞ്ഞ ശിഷ്യനും തന്നേക്കാള്‍ മികച്ചവനാകണം എന്ന് നിര്‍ബന്ധബുദ്ധിയുളളവര്‍ക്ക് മാത്രമേ നല്ല ഗുരുവാകാന്‍ സാധിക്കൂ. അഹം ഇല്ലാത്തവര്‍ക്ക് മാത്രം സാധിക്കുന്നതാണിത്. ഗുരുവിനെ ആശ്രയിക്കണമെന്നല്ല, ഗുരുവിനെ വിശ്വസിക്കാന്‍ സാധിക്കണം. വളര്‍ത്തുന്നവരെ അവിശ്വസിച്ചാല്‍ വളരുന്നവയുടെ വേരുകള്‍ക്ക് ദൃഢതയുണ്ടാകില്ല. ഗുരുക്കന്മാര്‍ക്കും അപൂര്‍ണ്ണതകളുണ്ടാകും.  അവര്‍ അവസാനവാക്കാകണമെന്നില്ല.  എങ്കിലും മുന്‍പരിചയവും, പലതിനേയും മറികടന്നുളള ശീലവും അവര്‍ക്കുണ്ട്.  അനുഭവം കൊണ്ട് സമ്പാദിച്ചവയ്ക്ക് അറിവുകൊണ്ട് നേടിയവ പകരമാകില്ല. മികവിലേക്കുളള വഴികാട്ടികളായി…

    Read More »
  • Kerala

    ‘സമരാഗ്നി നായകൻ കെ.സുരേന്ദ്രൻ അവർകളെ’;അധ്യക്ഷ പ്രസംഗത്തിൽ അമളിപറ്റി ആൻ്റോ  ആന്റണി എം.പി

    ഈ‌ കോൺഗ്രസിനിത് എന്തുപറ്റി? ‘സമരാഗ്നി നായകൻ കെ.സുരേന്ദ്രൻ അവർകളെ’;അധ്യക്ഷ പ്രസംഗത്തിൽ അഭിസംബോധന ചെയ്ത് കോൺഗ്രസ് എംപി ആൻ്റോ  ആന്റണി  പത്തനംതിട്ട: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ അമളിപറ്റി പത്തനംതിട്ട എംപി ആൻ്റോ  ആന്റണി. ‘സമരാഗ്നി നായകൻ കെ.സുരേന്ദ്രൻ അവർകളെ..’ എന്നാണ് ആൻ്റോ  ആന്റണി അഭിസംബോധന ചെയ്തത്.കെ സുധാകരന് പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേരാണ് ആന്റോ ആന്റണി പറഞ്ഞത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.പെട്ടെന്നു തന്നെ അബദ്ധം മനസ്സിലാക്കി ആന്റോ ആന്റണി അത് തിരുത്തുകയും ചെയ്തു. അതേസമയം ആലപ്പുഴയിലെ പത്ര സമ്മേളനത്തിനിടെ വി ഡി സതീശനെ, സുധാകരന്‍ തെറി പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലാണ്.വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്താന്‍ വൈകിയതിലുള്ള ദേഷ്യം കൊണ്ടാണ് സുധാകരന്‍ തെറി പറഞ്ഞത്. മൈക്ക് ഓണ്‍ ആണെന്ന് അറിയാതെയായിരുന്നു സുധാകരന്റെ വാമൊഴി വഴക്കം. ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍…

    Read More »
  • Sports

    പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ല: വുകമനോവിച്ച്‌

    കൊച്ചി: പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്‌.ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ഇവാൻ ഇത് പറഞ്ഞത്. അഡ്രിയാൻ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാൻ, സച്ചിൻ എന്നിവർ ഇനി ഈ സീസണില്‍  കളിക്കില്ല എന്നും ഇതില്‍ ലൂണയും സൊട്ടിരിയോയും മാർച്ചില്‍ പരിശീലനം പുനരാരംഭിക്കുമെന്നും  കോച്ച്‌ പറഞ്ഞു. തന്റെ പ്ലേയിംഗ് കരിയറിലോ പരിശീലന കരിയറിലോ ഇത്രയും പരിക്കുകള്‍ തന്റെ ടീമില്‍ ഉണ്ടായിട്ടില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു.അതേസമയം നാളെ ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.കൊച്ചിയിൽ വച്ച് രാത്രി 7:30നാണ് മത്സരം.

    Read More »
  • LIFE

    ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചക ജീവിതം; കാല്‍നൂറ്റാണ്ടിനുശേഷം കണ്ടുമുട്ടിയ ആശാന് ഷെഫ് പിള്ള കൊടുത്തപണി കണ്ടോ?

    കൊച്ചി: രുചി വൈവിധ്യമൊരുക്കി മലയാളിയുടെ മനസും വയറും നിറയ്ക്കുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. രുചി കൊണ്ട് മനസ് കീഴടക്കിയ ഷെഫ് തന്റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകമാണെന്നും നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നാണ് ഷെഫ് പിള്ള പങ്കുവയ്ക്കുന്നത്. എന്റെയാശാനെ കണ്ട് കിട്ടി… 25 വര്‍ഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റില്‍ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..! ഗള്‍ഫില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി ഞഇജ യില്‍ കൊണ്ട് വന്ന് നിര്‍വാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ ‘പാചക ആശാന്‍’ പദവിയും ഏല്‍പ്പിച്ചു. ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം.

    Read More »
Back to top button
error: