അടൂർ: കെ.എസ്‌ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ ഉള്‍പ്പടെ 12 പേർക്ക് പരുക്ക്.ഇവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.30ന് കെ.പി റോഡില്‍ ലൈഫ് ലൈൻ ആശുപത്രിക്കും ചേന്നമ്ബള്ളി ജംഗ്ഷനും മധ്യേ റോഡരുകില്‍ ഇടത്തുവശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയായിരുന്നു.
കായംകുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ കൂടുതല്‍ പേർക്കും മുഖത്താണ് പരുക്കേറ്റിട്ടുള്ളത്.ഇടിയുടെ ആഘാതത്തില്‍ മരം ബസിനുള്ളിലായി.
കണ്ണില്‍ ഇരുട്ട് കയറിയതുപോലെ തോന്നിയതായും പിന്നീടൊന്നും ഓർമ്മയില്ലെന്നും ഡ്രൈവർ മദനകുമാർ പറഞ്ഞു. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം വേണു,സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിയാസുദ്ദീൻ, എ.എസ് അനൂപ്, അജിത്കുമാർ ഫയർ ഓഫീസർമാരായ സന്തോഷ് ജോർജ്, സാനിഷ്, അഭിജിത്ത്, സുരേഷ്‌കുമാർ, രവി, കെഎസ് രാജൻ എന്നിവരും രക്ഷാപ്രവർ ത്തനത്തില്‍ പങ്കെടുത്തു.