Social MediaTRENDING

അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്’:  മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌ പി.സി ജോര്‍ജ്

വള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്. മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌  വാചാലനായി പി.സി ജോര്‍ജ്.ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ ‘ആനീസ് കിച്ചണില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.സി ജോർജ്.

ആനിയുമായുള്ള സംഭാഷണത്തിനിടെ പാർവതിയെന്ന പേര് ആനി പറഞ്ഞതോടെയാണ് പി.സി ജോർജ് മരുമകളെ കുറിച്ച്‌ വാചാലനായത്. പാലക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജി കൈലാസുമായി സംബന്ധം കൂടിയതുകൊണ്ടാണ് തിരുവനന്തപുരംകാരിയായത് എന്നാണ് പി.സി ജോർജ് പറഞ്ഞത്. ഉടനെ തന്നെ കൗണ്ടറുമായി ആനി എത്തി.

‘ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകളായി തന്നല്ലോ അങ്ങോട്ട്. അവള്‍ നന്നായി കുക്ക് ചെയ്യുമോ. അവളെ ഇപ്പോള്‍ കണ്ടാല്‍ ഒരു നസ്രാണികൊച്ച്‌ സംസാരിക്കുന്ന പോലെയായിട്ടുണ്ട്’, എന്നാണ് ആനി പാർവതിയെ കുറിച്ച്‌ പറഞ്ഞത്.

‘പാറു നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല. അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്. അതാണ് ഒരു നസ്രാണി ചായ്‌വുള്ളത്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്. അവള്‍ എല്ലാ ഭക്ഷണവും നന്നായി പാചകം ചെയ്യും. വീട്ടില്‍ ഉഷയുണ്ടല്ലോ അവളും എല്ലാം പറഞ്ഞ് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്’, എന്നാണ് പിസി ജോർജ് മരുമകള്‍ പാർവതി ഷോണിനെ കുറിച്ച്‌ പറഞ്ഞത്.

 

‘പാര്‍വതി വന്നപ്പോള്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു. കാരണം തിരുവനന്തപുരത്ത് നിന്ന് വന്നിട്ട് ആ കൊച്ചെങ്ങനെ ഇവിടെ മുന്നോട്ട് പോകുമെന്ന് അറിയില്ലല്ലോ.പക്ഷെ ഇപ്പോള്‍ എനിക്കതില്‍പരം ഒരു മനസമാധാനവും സന്തോഷവും വേറെയില്ല’ – പി സി ജോർജ് പറഞ്ഞു.

 

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെയാണ്.2007ലായിരുന്നു പാര്‍വതിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇരുവരുടേയും പ്രണയം അറിഞ്ഞയുടന്‍ പി.സി ജോർജും ജഗതിയും വിവാഹം നിശ്ചയിക്കുകയായിരുന്നു.

ഷോണുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ജഗതി ശ്രീകുമാറാണ് മകളെ മതം മാറ്റണമെന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത്.മകള്‍ മരിച്ചാല്‍ അവള്‍ ഹിന്ദുവായത് കൊണ്ട് നിങ്ങള്‍ തെമ്മാടിക്കുഴിയില്‍ അടക്കും. അതുകൊണ്ട് മതം മാറ്റണം എന്നായിരുന്നു ജഗതി ശ്രീകുമാറിന്റെ ആവശ്യം.

 

അമ്മായിച്ഛനും ഭർത്താവും രാഷ്ട്രീയത്തില്‍ സജീവമായതുകൊണ്ട് തന്നെ എല്ലാ വിഷയങ്ങളിലും കൃത്യമായൊരു രാഷ്ട്രീയ നിലപാട് പാർവതിക്കുണ്ട്. ഒട്ടും ഭയമില്ലാതെ ഭരണപക്ഷത്തെ വിമർശിക്കുന്ന വീ‍ഡിയോകള്‍ പലപ്പോഴായി പാർവതി പങ്കുവെച്ചിട്ടുണ്ട്. കേരള ലോ അക്കാഡമിയിലെ പഠനത്തിനിടെയാണ് പാർവതി ഷോണിനെ പരിചയപ്പെടുന്നത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.

Back to top button
error: