ചെങ്ങമനാട്: സ്വകാര്യ ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു. നെടുമ്ബാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടില്‍ വറീതിന്റെ മകള്‍ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്.
ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡില്‍ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം സംഭവിച്ചത്.
അത്താണിയിലുള്ള പള്ളിയില്‍ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസില്‍ കയറുന്നതിനിടെ അതേ ബസിനടിയില്‍പ്പെടുകയായിരുന്നു.