KeralaNEWS

കെ.സുധാകരന്റെ പരാമര്‍ശം തമിഴ് ഭാഷയിലേത്; അതിനെ വഴക്കായി ചിത്രീകരിക്കേണ്ട: കെ.മുരളീധരൻ

കോഴിക്കോട്: വാർത്താസമ്മേളന വേദിയില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ അസഭ്യ പരാമർശത്തില്‍ വിശദീകരണവുമായി കെ.മുരളീധരൻ എംപി.

‘സാധാരണ തമിഴ് ഭാഷയില്‍ പറയുന്ന ഒരു വാചകമാണത്. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം’, മുരളീധരൻ പറഞ്ഞു.

സുധാകരൻ പറഞ്ഞതിനെ ആ രീതിയില്‍ കണ്ടാല്‍മതിയെന്നും പാർട്ടിയിലെ വഴക്കായി കാണേണ്ടതില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Signature-ad

 

ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് ഭയങ്കരമായി കണ്ണീരൊഴുക്കുന്ന ജയരാജൻ ആദ്യം ആർജെഡിയുടെ കണ്ണീർ തുടയ്ക്കട്ടെയെന്നും മുരളീധരൻ പരിഹസിച്ചു.

Back to top button
error: