Month: February 2024

  • Local

    കോട്ടയത്ത് പ്രചാരണം ഊര്‍ജ്ജിതമാക്കി ചാഴികാടന്‍

    കോട്ടയം: പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം തുടരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. ബൂത്ത്തല കണ്‍വന്‍ഷനുകളും വാര്‍ഡ് കണ്‍വന്‍ഷനും ജനപങ്കാളിത്തം ഉറപ്പാക്കി നടത്താനുള്ള പരിശ്രമങ്ങളിലാണ് ഇടതുമുന്നണി നേതൃത്വം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുന്‍പുതന്നെ പ്രചരണരംഗം കൊഴുപ്പിക്കാനാണ് ഇടത് നീക്കം. സിപിഎം നേതൃത്വത്തില്‍ കേഡര്‍സ്വഭാവം പൂര്‍ണ്ണമായി ഉറപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനോടകം പാര്‍ലമെന്റ് മണ്ഡലം മുഴുവനും പോസ്റ്ററുകളിലൂടെ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തോമസ് ചാഴികാടന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 2ന് കോട്ടയത്ത് പ്രസ്‌കബ്ലില്‍ നടക്കും.

    Read More »
  • Kerala

    കെഎസ്‌ആർടിസി ബസിന്റെ ചില്ല് തകർത്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

    ഹരിപ്പാട് :ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്‌ആർടിസി ബസിന്റെ ചില്ല് തകർത്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റില്‍. കുമ്ബളത്ത് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായ കൊട്ടാരക്കര നെടുവത്തൂർ രശ്മി നിവാസില്‍ സജീവ് ( 26), തൃക്കുന്നപ്പുഴ കോട്ടെമുറി വാലയില്‍ ഷാനവാസ്( 25) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12:30 യോടെ വലിയഴിക്കല്‍ പാലത്തില്‍ വച്ചാണ് സംഭവം. തോട്ടപ്പള്ളിയില്‍ നിന്ന് തീരദേശ റോഡ് വഴി കരുനാഗപ്പള്ളി ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് നേരെയാണ് അക്രമം നടന്നത്. കെഎസ്‌ആർടിസി ബസിന് പിന്നില്‍ വരികയായിരുന്നു സ്വകാര്യ ബസ് വലിയ്ക്കല്‍ പാലത്തില്‍ വെച്ച്‌ കെഎസ്‌ആർടിസി ബസിനെ മറികടന്ന് എത്തുകയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് ജാക്കി ലിവർ ഉപയോഗിച്ച്‌ ബസിന്റെ മുൻവശത്തെ ഗ്ലാസും, വലതു ഭാഗത്തെ കണ്ണാടിയും അടിച്ചു തകർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.  പെരുമ്ബള്ളി ജംഗ്ഷൻ കഴിഞ്ഞപ്പോള്‍ ഇരു ബസുകാരും തമ്മില്‍ തർക്കം നടന്നിരുന്നു.  ബസ്സിന് ഉണ്ടായ കേടുപാടും യാത്ര മുടങ്ങിയതിലുള്ള…

    Read More »
  • Kerala

    അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

    പത്തനംതിട്ട: അടിവയറ്റില്‍ വേദനയും ഛര്‍ദിയുമായി വന്ന യുവതിക്ക് നടത്തിയ ശസ്ത്രക്രിയയില്‍ ചികിത്സ പിഴവുണ്ടായി എന്ന പരാതിയില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവിട്ടു. കലഞ്ഞൂര്‍ കളയില്‍വിളയില്‍ ഡെല്‍മ കുസുമന്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. 2016 ഡിസംബര്‍ 15 നാണ് ഡെല്‍മ അടിവയറ്റില്‍ വേദനയും ഛര്‍ദിയുമായി ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഗൈനെക്കോളജി ലാപ്പറോസ്‌കോപ്പി വിഭാഗം തലവന്‍ ഡോ. സിറിയക് പാപ്പച്ചന്‍ രോഗിയെ പരിശോധിച്ച ശേഷം ഗര്‍ഭപാത്രത്തിലും ഓവറിയിലും മുഴകളുണ്ടെന്നും ഉടനെ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു. 17 ന് ശസ്ത്രക്രിയ നടത്തി. 21 ന് രോഗി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും 15 ദിവസം കഴിഞ്ഞപ്പോള്‍ കലശലായ ബ്ലീഡിങും വേദനയും അനുഭവപ്പെട്ടു. അവസ്ഥ മോശമായതിനാല്‍ അന്നു തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രക്തം ഒരു പാട് നഷ്ടപ്പെട്ടതിനാല്‍ രക്തം…

    Read More »
  • Kerala

    ചങ്ങനാശേരിയിൽ കാര്‍ നിയന്ത്രണംവിട്ട് തിട്ടയിലേക്ക് ഇടിച്ചുകയറി ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

    ചങ്ങനാശേരി: കാര്‍നിയന്ത്രണംവിട്ട് റോഡരികിലെ കോണ്‍ക്രീറ്റ് തിട്ടയിലേക്കു ഇടിച്ചുകയറി മുൻസീറ്റിലിരുന്ന യാത്രക്കാരന്‍ മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് കീഴ്‌വന്‍മഴി ചെറുകാഞ്ഞിപ്പുഴ കൃഷ്ണാലയത്തില്‍ എന്‍. ഉണ്ണികൃഷ്ണനാണ് (46) ആണ് മരിച്ചത്.ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്.  പുലര്‍ച്ചെ 4.30ന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നെത്തിയ കാര്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനു സമീപം റോഡരികിലെ സോളര്‍ വിളക്കുപോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് തിട്ടയിലേക്കു ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പോലീസ് പറഞ്ഞു. മുന്‍സീറ്റിലാണ് ഉണ്ണിക്കൃഷ്ണന്‍ ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ നെഞ്ചിനേറ്റ ആഘാതമാണ് മരണ കാരണമെന്നു പോലീസ് പറഞ്ഞു. ഉണ്ണിക്കൃഷ്ണനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഉത്രാളിക്കാവ് പൂരത്തിനുശേഷം മടങ്ങി വരുകയായിരുന്നു ഇവര്‍. കാര്‍ ഓടിച്ചിരുന്നയാളും കൂടെയുണ്ടായിരുന്നവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

    Read More »
  • India

    യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

    ന്യൂഡല്‍ഹി: വിമാനത്തില്‍ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ 80-കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസില്‍ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. യാത്രക്കാരൻ വീല്‍ ചെയർ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബൈ ടെർമിനലില്‍ വച്ചായിരുന്നു സംഭവം. ന്യൂയോർക്കില്‍ നിന്ന് മുംബൈയിലേക്ക് ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന ഇന്ത്യൻ- അമെരിക്കൻ വംശജനാണ് മരണപ്പെട്ടത്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇരുവരും വീല്‍ ചെയർ ആവശ്യപ്പെട്ടിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന വിമാനം രണ്ടേമുക്കാല്‍ മണിക്കൂറുകളോളം വൈകിയാണ് മുംബൈയിലെത്തിയത്.ആ സമയത്ത് വിമാനത്താവളത്തില്‍ ഒരു വീല്‍ ചെയർ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അത് ഭാര്യക്ക് നല്‍കിയ ശേഷം നടന്നു പോകുന്നതിനിടെയാണ് വയോധികന് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണത്. ഉടന്‌ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവശനിലയില്‍ ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നതായാണ് ഭാര്യ ആരോപിക്കുന്നത്. വീല്‍ ചെയർ എത്തുന്നതു വരെ കാത്തിരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹമത് നിരസിച്ചുവെന്നാണ് എയർ ഇന്ത്യ പറയുന്നത്. സംഭവത്തിനു പിന്നാലെ ദേശീയ മനുഷ്യാവകാശ…

    Read More »
  • Kerala

    വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ 

    ആലപ്പുഴ: ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കുടുംബവഴക്കിനെതുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡില്‍ റാം മഹേഷിന്‍റെ ഭാര്യയാണ് മരിച്ച രാജി. ബാംഗ്ലൂരില്‍ വിദ്യാർത്ഥിയായ മീര ഏക മകളാണ്.

    Read More »
  • Social Media

    ”ഊരെടാ കൂളിംഗ് ഗ്ലാസ്… ഇനി വെക്കടാ”; വൈറലായി മമ്മൂട്ടിയുടെ വീഡിയോ

    മൂന്നു കൊല്ലം തുടര്‍ച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂര്‍ സ്‌ക്വാഡ് -കാതല്‍ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു. അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോള്‍ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാള്‍ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നല്‍കുന്നത് നിര്‍ത്തി ‘ഊരടാ’യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോള്‍ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം. ഇടിക്കുമെന്ന് മമ്മൂട്ടി ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ യുവാവിന് തന്നെ അടുത്ത ഉപഹാരം നല്‍കുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്. 2022ല്‍ നടന്റെ ഭീഷ്മപര്‍വും 2023ല്‍ കണ്ണൂര്‍ സ്വകാഡും 50 കോടി കലക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ഭ്രമയുഗവും 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു…

    Read More »
  • Kerala

    ”ടി.പി കേസ് പ്രതിയുടെ വിവാഹത്തില്‍ ഷംസീര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റ്? മാനുഷികമൂല്യങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍”

    തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംല്‍എയായിരുന്ന ഇപ്പോഴത്തെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ജയരാജന്‍, അദ്ദേഹത്തിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. 2017-ല്‍ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങില്‍ അന്ന് എംഎല്‍എ ആയിരുന്ന ഷംസീര്‍ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. ഒരാള്‍ കുറ്റം ആരോപിച്ച് ജയിലില്‍ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്‌കരിക്കുകയാണോ ചെയ്യേണ്ടത്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാരുടെ വീട്ടില്‍ ആരുംപോയി കല്യാണം നടത്തിക്കൊടുക്കാറില്ലേ. രാഷ്ട്രീയശത്രുതയുള്ളതുകൊണ്ട് മറ്റൊരാളുടെ വിവാഹത്തിന് പങ്കെടുക്കാറില്ലേ. ഷംസീര്‍ ചെയ്തതില്‍ എന്താ തെറ്റ്?, ജയരാജന്‍ ചോദിച്ചു. നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലര്‍ ചില കേസില്‍ പെട്ടിട്ടുണ്ടാകും. ആ വീട്ടില്‍ ഉള്ള എല്ലാവരും ആ കേസില്‍പ്പെട്ടവരാണോ? വ്യത്യസ്ത രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് മാറിനില്‍ക്കാറില്ല. വിവാഹത്തിനും മരണവീടുകളിലും പോകാറുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും…

    Read More »
  • Kerala

    സര്‍വകലാശാലകളുടെ അധികാരങ്ങളില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കില്ല; മൂന്നു ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ച് രാഷ്ട്രപതി

    തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ അടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു. സര്‍വകലാശാല നിയമഭേദഗതി ബില്‍ (സര്‍ച്ച് കമ്മറ്റി ഘടന മാറ്റുന്നതിനുളളത്), സര്‍വകലാശാല നിയമഭേദഗതി ബില്‍ ( സാങ്കേതിക സര്‍വകലാശാല സംബന്ധിച്ചത്) എന്നിവയുമാണ് തടഞ്ഞുവച്ചത്. രാജ്ഭവന്‍ വാര്‍ത്താകുറിപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയുടെ അനുമതി ലോകായുക്ത ബില്ലിന് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു. ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതിയ്ക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ചത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുകയാണ് സര്‍വകലാശാല ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കുന്നതിനുള്ളതാണ് രണ്ടുബില്ലുകള്‍.    

    Read More »
  • Social Media

    ഇതില്‍ ഇപ്പൊ ഏതാ ഒര്‍ജിനല്‍? ഇന്ദിര ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന രൂപ സാദൃശ്യവുമായി അപര

    സിനിമാ താരങ്ങളുടെ അപരന്മാരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇപ്പോള്‍ പതിവാണ്. നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവരുടെ രൂപസാദൃശ്യം കാണുമ്പോള്‍ തോന്നുന്നത്. രൂപ സാദൃശ്യം തോന്നികഴിഞ്ഞാല്‍ താരങ്ങളെപ്പോലെ തന്നെ അവരുടെ അപരന്മാരും വൈറലാകാറുണ്ട്. മോളിവുഡിലെയും, ബോളിവുഡിലെയും എന്നില്ല ഏത് നടീനടന്മാരുടെയും സാദൃശ്യമുള്ളവരെയും നമ്മള്‍ കാണാറുണ്ട്. അവരെ കാണുമ്പോള്‍ ഈ നടനുമായി, അല്ലെങ്കില്‍ നടിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാല്‍ വളരെയധികം സന്തോഷമാണ് ഈ അപരന്മാര്‍ക്ക് ഉണ്ടാവുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. നമ്മുടെ ഉരുക്കു വനിത ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ സാദൃശ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ കുറെ ദിവസമായി വൈറലായി മാറുന്നത്. വീഡിയോ ക്രിയേറ്ററായ അജിത ശിവപ്രസാദായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ ഹെയര്‍ സ്റ്റെലും, മൂക്കും, മുഖഛായയുമൊക്കെ ചേര്‍ന്ന് ജൂനിയര്‍ ഇന്ദിരാഗാന്ധിയുടെ ലുക്കിലാണ് റീല്‍സുകളില്‍ അജിത പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിയില്‍ ഇന്ദിരാഗാന്ധി പ്രസംഗിക്കുന്ന വീഡിയോ ബ്ലാക്ക് ആന്റ് വൈറ്റ് രൂപത്തിലാക്കി വീഡിയോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണെന്ന് തോന്നും. ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നതും…

    Read More »
Back to top button
error: