ചെങ്ങന്നൂർ പാണ്ടനാട് കീഴ്‌വന്‍മഴി ചെറുകാഞ്ഞിപ്പുഴ കൃഷ്ണാലയത്തില്‍ എന്‍. ഉണ്ണികൃഷ്ണനാണ് (46) ആണ് മരിച്ചത്.ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്.
പുലര്‍ച്ചെ 4.30ന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നെത്തിയ കാര്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനു സമീപം റോഡരികിലെ സോളര്‍ വിളക്കുപോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് തിട്ടയിലേക്കു ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പോലീസ് പറഞ്ഞു.
മുന്‍സീറ്റിലാണ് ഉണ്ണിക്കൃഷ്ണന്‍ ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ നെഞ്ചിനേറ്റ ആഘാതമാണ് മരണ കാരണമെന്നു പോലീസ് പറഞ്ഞു. ഉണ്ണിക്കൃഷ്ണനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഉത്രാളിക്കാവ് പൂരത്തിനുശേഷം മടങ്ങി വരുകയായിരുന്നു ഇവര്‍. കാര്‍ ഓടിച്ചിരുന്നയാളും കൂടെയുണ്ടായിരുന്നവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.