Month: February 2024

  • Kerala

    ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തില്‍ സ്റ്റേ തുടരും; ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

    കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവര്‍ക്കു ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയായിരുന്നു ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ തുടങ്ങിയവരുടെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊതുസ്ഥലംമാറ്റ ഉത്തരവ് വന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളില്‍നിന്ന് വിടുതല്‍ തേടിയിരുന്നു. എന്നാല്‍, ട്രൈബ്യൂണല്‍ വിധി വന്നതോടെ ഇവര്‍ക്കു പുതിയ സ്‌കൂളില്‍ ഹാജരാകാനാവാത്ത സാഹചര്യമാണു നിലവിലുള്ളതെന്നായിരുന്നു സര്‍ക്കാര്‍ വാദം. സ്ഥലംമാറ്റത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത് 24 അധ്യാപകര്‍ മാത്രമാണ്. അതില്‍ത്തന്നെ 9 പേര്‍ മാത്രമാണ് സ്ഥലംമാറ്റത്തിനു മുന്നോടിയായി താല്‍കാലിക ലിസ്റ്റില്‍ എതിര്‍പ്പ് ഉന്നയിച്ചത് എന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

    Read More »
  • Crime

    കാര്യവട്ടം ക്യാമ്പസിനുള്ളിലെ അസ്ഥികൂടം; ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി

    തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി. തലശ്ശേരി സ്വദേശിയായ 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസന്‍സാണ് ലഭിച്ചത്. അസ്ഥികൂടം ഇയാളുടേതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടര്‍ ടാങ്കിനുള്ളില്‍നിന്ന് ഷര്‍ട്ടും പാന്റും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു. അസ്ഥികൂടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തും. വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാനാണ് തീരുമാനം. ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന വാട്ടര്‍ ടാങ്കിനുള്ളിലായിരുന്നു അസ്ഥികൂടം. പൊലീസും ഫയര്‍ഫോഴ്‌സും ഫോറന്‍സിക്കും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ക്യാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു.  

    Read More »
  • Kerala

    ഗവർണറുടെ നീക്കം പാളി; കേരളത്തിന്റെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചത് അതിവേഗം

    തിരുവനന്തപുരം: ഗവർണറുമായുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ഇടതു സർക്കാരിന് നേട്ടം.സർക്കാരുമായുള്ള പോരിനിടെ നവംബറില്‍ ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അംഗീകാരം ലഭിച്ചത്. ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുർമു അതിവേഗമാണ് അനുകൂല നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്.2023 നവംബർ 28നാണ് സർക്കാരുമായുള്ള പോരിനിടെയാണ് ലോകായുക്ത ബില്‍ ഉള്‍പ്പെടെ ഏഴ് ബില്ലുകള്‍ ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഗവർണറുടെ അസാധാരണ നടപടി. സാധാരണ രാഷ്ട്രപതി ഭവന് വിട്ട ബില്ലുകള്‍ ഒന്നും രണ്ടും വർഷം തീരുമാനമാകാതെ കിടക്കാറുണ്ട്. എന്നാല്‍ ഈ തീരുമാനം മൂന്നു മാസത്തിനകമായിരുന്നു.

    Read More »
  • NEWS

    അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട പത്തനംതിട്ട സ്വദേശി ഒടുവിൽ നാടണഞ്ഞു

    റിയാദ്: അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട് നാട്ടില്‍ പോകാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു (ബാലൻ) നാടണഞ്ഞു. ഇന്ത്യൻ കള്‍ചറല്‍ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്. ഹൗസ് ഡ്രൈവർ വിസയില്‍ റിയാദിലെത്തിയെങ്കിലും സ്പോണ്‍സറുടെ കീഴില്‍ ജോലിയില്ലാത്തതിനാല്‍ അറാറില്‍ കാർപെൻറർ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോണ്‍സർ സുരേന്ദ്രനെ തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസില്‍പ്പെടുത്തുകയായിരുന്നു. ഇതറിയാതെ ജോലി തുടർന്ന അദ്ദേഹം ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈവിരലുകള്‍ നഷ്ടപ്പെട്ട്‌ ചികിത്സക്ക്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൂറുബായ വിവരം അറിയുന്നത്‌. ഹുറൂബ്‌ നീക്കാമെന്ന് പറഞ്ഞ്‌ പലരും സുരേന്ദ്രനെ സമീപിച്ച്‌ പണം വാങ്ങിയെങ്കിലും കുരുക്കഴിക്കാനോ ഇഖാമ പുതുക്കാനോ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു തവണ ഇന്ത്യൻ എംബസി വഴി നാടണയാൻ ശ്രമിച്ചെങ്കിലും സ്പോണ്‍സർ റിയാദില്‍ ആയതിനാല്‍ അറാർ ഏരിയയിലെ തർഹീലില്‍നിന്ന് എക്സിറ്റ്‌ അടിക്കാൻ കഴിഞ്ഞില്ല. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ നഴ്‌സായ സഹോദരി, കോഴിക്കോട് ജില്ല എസ്‌.വൈ.എസിന്റെ കീഴിലുള്ള ‘സഹായി’ വഴി വിവരം റിയാദ്‌ ഐ.സി.എഫിനെ അറിയിക്കുകയായിരുന്നു.…

    Read More »
  • NEWS

    ഹൃദയാഘാതം: കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ മരിച്ചു

    മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ മരിച്ചു. കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവില്‍ വട്ടംചേരിയില്‍ ഹരി നന്ദനത്തില്‍ ബി.സജീവ് കുമാർ (49) റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പിതാവ്: ബാലകൃഷ്ണപിള്ള. മാതാവ്: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കള്‍: നന്ദന, ഹരിനന്ദൻ. മലപ്പുറം വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) സുഹാറില്‍ മരണപ്പെട്ടു. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു.

    Read More »
  • Kerala

    വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും; ക്ലിഫ് ഹൗസിന്റെ ദൈന്യത വിവരിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം:  സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാര്‍ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ടു വച്ചുവെന്ന് വിചാരിക്കുക. കുറച്ചു കഴിയുമ്പോള്‍ അതിന്റെ മേല്‍ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടി മൂത്രം വീഴുമെന്നതിനാല്‍ വെള്ളം അടച്ചു തന്നെ വച്ചിരിക്കുകയാണ്. മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുര്‍വ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങള്‍ നടക്കുക എന്നതാണ് പ്രധാനം” -മുഖ്യമന്ത്രി പറഞ്ഞു. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫിസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ”പ്രശസ്തമായ ഗെസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിനു വിട്ടിരിക്കുകയാണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്”-മുഖ്യമന്ത്രി…

    Read More »
  • Crime

    ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക; പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

    മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാന്‍സര്‍ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്. പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു. ഇത് രോഗികളില്‍ രണ്ടാം തവണ കാന്‍സര്‍ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ടാം തവണ ക്യാന്‍സര്‍ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്.പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വായിലെ അര്‍ബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും. കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍…

    Read More »
  • Kerala

    മോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും ബിജെപി ജയിക്കില്ല: തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ല: എം.വി ഗോവിന്ദൻ

    തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ സ്ഥിര താമസമാക്കിയാലും ബിജെപി ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയർത്തി പിടിച്ചു കേരളത്തില്‍ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

    Read More »
  • Kerala

    മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു; റിസര്‍വ് ബാങ്ക് നിലപാട് തള്ളി

    കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു. ലയനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ലയനത്തിനെതിരെ ലീഗ് മുന്‍ എംഎല്‍എ യു.എ ലത്തീഫ് അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജികള്‍ തള്ളി സിംഗിള്‍ ബെഞ്ച് ലയന നടപടി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ലയനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബെഞ്ച് തള്ളി. ആദ്യം ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ട് പിന്നീട് എന്തിനാണ് എതിര്‍ക്കുന്നത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ലയനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ലയനത്തിന് അനുകൂലമായി ഉത്തരവിട്ടത്. ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകള്‍ പ്രമേയം പാസാക്കിയതോടെ സര്‍ക്കാര്‍ 2021ല്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി…

    Read More »
  • Kerala

    സുധാകരന്‍ മത്സരിച്ചേക്കില്ല; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിനും സാധ്യത

    കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതോടെ കണ്ണൂരില്‍ യുഡിഎഫിന് പുതിയ സ്ഥാനാര്‍ഥി വരാന്‍ സാധ്യതയേറി. നിലവിലെ സിറ്റിങ് എംപിമാരില്‍ സുധാകരന്‍ മാത്രമാണ് മത്സരത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷനായതിനാല്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേതൃത്വം പൂര്‍ണ്ണ സമ്മതം നല്‍കിയിരുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിഗണിച്ചായിരുന്നു സുധാകരനുമേല്‍ മത്സരിക്കാനുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നത്. എന്നാല്‍, മത്സരത്തിനില്ലെന്ന് വീണ്ടും അറിയിച്ച സ്ഥിതിക്ക് പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വത്തിന് കണ്ടെത്തേണ്ടി വരും. മത്സര രംഗത്ത് നിന്ന് മാറി പാര്‍ട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകാനാണ് സുധാകരന്‍ ഇപ്പോള്‍ എടുത്ത തീരുമാനമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ അറിയിച്ചു. അതേസമയം, തനിക്ക് പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്തിന്റെ പേരാണ് കണ്ണൂരില്‍ സുധാകരന്‍ മുന്നോട്ട് വെച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ മത്സരിച്ചിരുന്ന വി.പി.അബ്ദുള്‍ റഷീദിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാന്‍ ആലപ്പുഴ-വയനാട്-കണ്ണൂര്‍ സീറ്റുകള്‍…

    Read More »
Back to top button
error: