KeralaNEWS

വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ 

ആലപ്പുഴ: ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

കുടുംബവഴക്കിനെതുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡില്‍ റാം മഹേഷിന്‍റെ ഭാര്യയാണ് മരിച്ച രാജി.

ബാംഗ്ലൂരില്‍ വിദ്യാർത്ഥിയായ മീര ഏക മകളാണ്.

Back to top button
error: