KeralaNEWS

തലസ്ഥാന നഗരം ഞെട്ടി, പേട്ടയിൽ  ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടുത്തം; കാർ കത്തിനശിച്ചു

     തിരുവനന്തപുരം നഗരത്തിലെ പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം. പേട്ട  പൊലീസ് സ്റ്റേഷനുസമീപം ഇന്നലെ (ചൊവ്വ) രാത്രി 11.30നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും  പുക ഉയരുന്നതുകണ്ട സമീപത്തെ കച്ചവടക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.

തുടർന്ന് ഇവിടേക്കെത്തിയ  ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ട്രാൻസ്ഫോമറിന് സമീപം പോലീസ് പിടിച്ചിട്ടിരുന്ന രണ്ടു തൊണ്ടിവാഹനങ്ങളിലേക്ക് തീപടർന്നു.

Signature-ad

ഇതോടെ അടുത്ത ഫയർഫോഴ്സ് സംഘവും സംഭവസ്ഥലത്തേക്ക് എത്തി. തൊണ്ടിവാഹനമായ ഒരു കാർ പൂർണമായും കത്തിനശിച്ചു. .  വേറെ അപകങ്ങളൊന്നും സംഭവിച്ചിട്ടില്ല. നിയന്ത്രണവിധേയമാണ് തീ.

Back to top button
error: