KeralaNEWS

വേനല്‍ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച്‌ പാലക്കാട്; മഴ കനിഞ്ഞില്ലെങ്കില്‍ പണി പാളും 

പാലക്കാട്: വേനല്‍ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച്‌ പാലക്കാട്. വേനല്‍ക്കാലം ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നില്‍ക്കെയാണ് പാലക്കാട് ജില്ലയില്‍ താപനില ഉയരുന്നത്.

കഴിഞ്ഞ 10 ദിവസത്തിലേറെയായി 38 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് പാലക്കാട് ജില്ലയിലെ താപനില. മുണ്ടൂർ, പട്ടാമ്ബി, മലമ്ബുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്ബോള്‍ തന്നെ വെയിലിന്റെ കാഠിന്യം കൂടുതലാണ്.

Signature-ad

ഫെബ്രുവരിയില്‍ ഇടക്കാല മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്നതിനാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ പാലക്കാട് ഉയർന്ന ചൂടാണ് അനുഭവപ്പെടാറുള്ളത്.

Back to top button
error: