KeralaNEWS

പീഢനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഢനക്കേസില്‍ അറസ്റ്റില്‍ 

ആലപ്പുഴ: പീഢനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഢനക്കേസില്‍ അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്ബിശ്ശേരില്‍ സലിം (32) ആണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളെ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തിരുന്നു.

Signature-ad

ജയിലിലായിരുന്ന ഇയാള്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയെ തന്നെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.ഇയാള്‍ ഒട്ടധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Back to top button
error: