IndiaNEWS

ഡല്‍ഹിയിൽ നടന്ന പ്രതിഷേധം കേവലമായ പ്രഹസനം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡൽഹി: കേരളസര്‍ക്കാരിന്റെ നേതൃത്ത്വത്തില്‍ ഡല്‍ഹിയിൽ നടന്ന പ്രതിഷേധം കേവലമായ പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മറച്ചുവയ്‌ക്കാനാണ് ആവര്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്.

Signature-ad

2016-2021 തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവര്‍ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്, എന്നാല്‍ ഇപ്പോള്‍ അവരുടെ നേട്ടങ്ങളെക്കുറിച്ച്‌ ഒന്നും തന്നെ പറയാനില്ലെന്ന് അവര്‍ക്ക് മനസ്സിലായി. അതുകൊണ്ട് ഈ കുറ്റങ്ങളും കുറവുകളും ആരുടെയെങ്ങിലും മേലെ ചുമത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള പ്രഹസനമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയതെന്നും മന്ത്രി പറഞ്ഞു.

Back to top button
error: