ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പൊളിച്ചുമാറ്റലുകള്‍ നടക്കുന്നത്. മുഖ്യ മന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തത്തിലാണ് മധ്യപ്രദേശില്‍ ബുള്‍ഡോസർ ആക്ടഷൻ നടന്നു കൊണ്ടിരിക്കുന്നത്.ഉത്തർ പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
ഇതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ നിയമ വിരുദ്ധമായി പൊളിക്കുന്നതു നിർത്തലാക്കണമെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണല്‍ ആവശ്യപ്പെട്ടു.
5 സംസ്ഥാനങ്ങളിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ സ്വത്തു വകകള്‍, ആരാധനാലയങ്ങള്‍ എന്നിവ പൊളിച്ചെടുത്തിട്ടുണ്ട്. കൃത്യമായ കാരണങ്ങള്‍ ഒന്ന് കൂടാതെയാണ് ന്യൂനപക്ഷ സമുദായത്തോട് ഇത്തരത്തില്‍ അക്രമോത്സുഹമായി പെരുമാറുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഏകദേശം 128 പൊളിച്ചു മറ്റാളുകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി 33 ജെ സി ബികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബുള്‍ഡോസർ ആക്ഷൻ 617 മുസ്‌ലിം കുടുബങ്ങളെ ബാധിച്ചു. ഏകദേശം ഒട്ടുമിക്ക വ്യക്തികളും ഭവന രഹിതരായിട്ടുണ്ട്.
പ്രശ്നത്തെ കേന്ദ്രീകരിച്ചു പുറത്തിറങ്ങിയ റിപ്പോർട്ടുകള്‍ പറയുന്നത് മുസ്‌ലിം കുടുംബങ്ങളെ മാത്രം കേന്ദ്രീകരിച്ചു ആക്രമിക്കുന്നു എന്നതാണ്. ഒരേ പ്രദേശത്തില്‍ ബുള്‍ഡോസർ ആക്ഷൻ നടക്കുമ്ബോള്‍ അവിടുത്തെ ഹിന്ദു കുടുംബങ്ങള്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവില്ല. ഇവ പൂർണമായും ജാതീയമായ ആക്രമണമാണ് – റിപ്പോർട്ടിൽ പറയുന്നു.