തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും.
കാട്ടാക്കട താലൂക്കില്‍ മാറനല്ലൂർ പുത്തൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടില്‍ ബാലകൃഷ്ണൻ (68) എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.
പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കി.