ആർഎസ്‌എസ് മുൻ ദേശീയ നേതാവുമായ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് വീട്ടില്‍ കെ സി കണ്ണനും(60), ഭാര്യ ജീജാ ബായ് (48)യും ആണ് അറസ്റ്റിലായത്. ആർ എസ് എസിന്റെ നേതൃ നിരയില്‍ ഒരുകാലത്ത് മൂന്നാമനായിരുന്നു കണ്ണൻ.
ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന എൻഎസ്സിഎല്‍ മള്‍ട്ടി നാഷണല്‍ കമ്ബനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ് കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്. കമ്ബനി പൂട്ടിയപ്പോള്‍ സ്‌ക്രാപ് വിറ്റഴിച്ചു തരാമെന്നുപറഞ്ഞ് പാർട്ടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച് സ്‌ക്രാപ്പ് തരാമെന്ന് പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയില്‍നിന്ന് അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാല്‍ സ്‌ക്രാപ് നല്‍കുകയോ പണം മടക്കി കൊടുക്കുകയോ ചെയ്തില്ല. തുടർന്ന് മധുസൂദന റെഡ്ഡി 2023 സെപ്റ്റംബർ 30ന് പട്ടാമ്ബി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ ആർ എസ് എസ് ദേശീയ തലത്തില്‍ നിറഞ്ഞ കണ്ണൻ സംഘടനയില്‍ മൂന്നാമനായിരുന്നു. ജോയിന്റെ സെക്രട്ടറി പദവിയിലെത്തിയ കണ്ണൻ ഭാവിയില്‍ ആർഎസ് എസ് സർസംഘ് ചാലകാകുമെന്ന് പോലും വിലയിരുത്തലുകളുണ്ടായിരുന്നു.
2012ലാണ് കെ എസ് സുദർശന്റെ പിൻഗാമിയായി മോഹൻ ഭാഗവത് സർ സഘചാലകായത്.അന്ന് ജോയിന്റ് സെ്ക്രട്ടറിയായി ഉയർത്തപ്പെട്ട നേതാവാണ് കണ്ണൻ.പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നേതാവുകൂടിയാണ് കണ്ണൻ. അതുകൊണ്ട് ഈ അറസ്റ്റ് വാർത്ത പരിവാർ നേതൃത്വത്തിന് പോലും ഞെട്ടലായിട്ടുണ്ട്.