KeralaNEWS

വിദേശ സര്‍വകലാശാല; പരസ്യപ്രതികരണങ്ങള്‍ വിലക്കി സി.പി.എം നേതൃത്വം

തിരുവനന്തപുരം: വിദേശ സര്‍വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അടക്കം ഉള്ളവര്‍ക്കാണ് നിര്‍ദേശം. ബജറ്റിലെ നിര്‍ദേശം തങ്ങള്‍ അറിയാതെ എന്നായിരുന്നു മന്ത്രി ആര്‍. ബിന്ദുവിന്റെ പരാതി.

കൗണ്‍സില്‍ അല്ല ആശയം മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ രാജന്‍ ഗുരുക്കളും പറഞ്ഞിരുന്നു. ഭരണ നേതൃത്വത്തിനിടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇടപെടല്‍. ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്.

Signature-ad

ബജറ്റിലെ വിദേശസര്‍വകലാശാല പ്രഖ്യാപനത്തില്‍ ബിന്ദു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നയം മാറ്റത്തില്‍ കൂടിയാലോചന വേണമായിരുന്നു എന്നാണ് മന്ത്രിയുടെയും വകുപ്പിന്റെയും നിലപാട്. ബജറ്റ് പ്രഖ്യാപനം അന്തിമ തീരുമാനമല്ല എന്ന് ആവര്‍ത്തിച്ചു വിശദീകരിച്ച് വിദേശ സര്‍വകലാശാലകളുടെ വരവ് എളുപ്പത്തില്‍ ആവില്ല എന്ന സൂചനയും മന്ത്രി നല്‍കിയിരുന്നു.

 

Back to top button
error: