Month: February 2024
-
Careers
ദക്ഷിണ റെയില്‍വേയില്‍ 2860 അവസരങ്ങള്‍
ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ട്രേഡുകൾ ഫ്രഷേഴ്സ് വിഭാഗത്തില്‍ ഫിറ്റർ, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), എം.എല്‍.ടി. (റേഡിയോളജി/പതോളജി/കാർഡിയോളജി) എന്നിവയാണ് ട്രേഡുകള്‍.ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകള്‍: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, മെക്കാനിക്-മോട്ടോർ വെഹിക്കിള്‍, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂള്‍ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസല്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറല്‍), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെല്‍ഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്.എസ്.എ.) യോഗ്യത ഫ്രഷേഴ്സ് വിഭാഗത്തില്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യൻ ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത.ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തില്‍ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം.…
Read More » -
Kerala
ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രത്തിന്റെ നടപടിക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണുള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് ഇറക്കിയില്ല. രാജ്യത്ത് എത്തിച്ചത് തൃശൂരില്‍ മാത്രമെന്നും ജി ആർ അനില്‍ അറിയിച്ചു. കേന്ദ്രത്തിന്റെ ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണം നടത്തുന്നില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളെ ലംഖിക്കുന്നതാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്ബോള്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിതെന്ന് ഭക്ഷ്യമന്ത്രി വിമർശിച്ചു.
Read More » -
Kerala
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിദേശ വാണിജ്യ കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ധന; രാജ്യത്ത് ഒന്നാമത്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിദേശ വാണിജ്യ കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ധന. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം യൂറോപ്യന്‍ ഉപഭോക്താക്കളില്‍ നിന്ന് 2,316 കോടി രൂപയുടെ 8 വിവിധോദ്ദേശ്യ വെസലുകളുടെ നിര്‍മ്മാണ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ടായിരുന്നത്. ഇതില്‍ ലോകത്തെ തന്നെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസ്സലുകളും ഉള്‍പ്പെടുന്നു. അതേസമയം ഡിസംബറിലെ കണക്കുപ്രകാരം വിദേശ കയറ്റുമതി ഓര്‍ഡറുകള്‍ 2,688 കോടി രൂപയായി വര്‍ധിച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കി.9,000 കോടി രൂപയുടെ അധിക ഓര്‍ഡറുകള്‍ കൂടി വൈകാതെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റൊരു 84,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Read More » -
Kerala
സഹയാത്രികര്‍ നോക്കിനില്‍ക്കെ ട്രെയിനില്‍നിന്നു ചാടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: സഹയാത്രികര്‍ നോക്കിനില്‍ക്കെ വേണാട് എക്‌സ്‌പ്രസില്‍നിന്ന് എടുത്തു ചാടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.കൊല്ലം പന്മന സ്വദേശി അന്‍സാര്‍ ഖാന് (24) എതിരെയാണ് പോലീസ് കേസെടുത്തത്. ഫെബ്രുവരി ഏഴിനു വൈകിട്ട് 6.30നു ട്രെയിന്‍ തലയോലപ്പറമ്ബില്‍ (വൈക്കം റോഡ്) എത്തിയപ്പോഴാണു സംഭവം.ട്രെയിനിന്റെ പടിയില്‍നിന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്‌ത അന്‍സാറിനോട് അകത്തേക്കു വരാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അവിടെത്തന്നെ തുടര്‍ന്ന അന്‍സാര്‍ ഇതിനിടെ ട്രെയിനില്‍നിന്നു ചാടുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലയോലപ്പറമ്ബ് റെയില്‍വേ പാലത്തിനു സമീപം കണ്ടെത്തുകയും പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകിയാണ് പരുക്കേറ്റ നിലയില്‍ അന്‍സാറിനെ കണ്ടെത്തിയത്. പിറവം ജങ്‌ഷനില്‍നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
Read More » -
Kerala
ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങവെ വീട്ടമ്മ തളര്‍ന്നു വീണ് മരിച്ചു
വയനാട്: കല്‍പ്പറ്റയില്‍ ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തളര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാംമൈല്‍ തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണായിരുന്നു മരണം.ഭര്‍ത്താവ് ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്.
Read More » -
India
അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും, വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചു: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.ക്രിസ്ത്യാനികൾക്കെതിരെ വിദ്വേഷ പരാമര്‍ശ കേസിലെ ഉത്തരവിലാണ് അണ്ണാമലൈക്കെതിരെ കോടതി ആഞ്ഞടിച്ചത്. സമൂഹത്തെ വിഭജിക്കാനും, വര്‍ഗീയ ചിന്ത ഉണര്‍ത്താനുമാണ് അണ്ണാമലൈ ശ്രമിച്ചതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ പറഞ്ഞു. വിദ്വേഷ പരാമര്‍ശമുള്ള ആറ് മിനിട്ട് വീഡിയോ മാത്രമാണ് ബി.ജെ.പി ട്വിറ്ററില്‍ പങ്കുവെച്ചത്. 45 മിനിട്ടുള്ള അഭിമുഖത്തിലെ മറ്റ് ഭാഗങ്ങള്‍ ഒഴിവാക്കിയതിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ‘ദീപാവലിക്ക് രണ്ട് ദിവസം മുമ്ബാണ് അഭിമുഖം പുറത്ത് വന്നത്. ക്രിസ്ത്യാനികള്‍ ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണത്തിന് ശ്രമിച്ചു.സമൂഹത്തെ വിഭജിക്കാനും വര്‍ഗീയചിന്ത ഉണര്‍ത്താനുമാണ് ശ്രമിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി നേതാവിന് നിയമം അറിയാവുന്നതാണ്. വിദ്വേഷപരാമര്‍ശം കാരണം ഉടന്‍ സംഘര്‍ഷം ഉണ്ടായോ എന്നല്ല നോക്കേണ്ടത്. ലക്ഷ്യം വെച്ചയാളുകളുടെ ചിന്താഗതിയിലെ മാറ്റവും കണക്കിലെടുക്കണം. ഇത് പിന്നീട് അക്രമത്തിലേക്കും വംശഹത്യയിലേക്കും വരെ നയിച്ചേക്കാം. പരാമര്‍ശങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന നിലയില്‍ ട്വിറ്ററില്‍ നിലനിര്‍ത്തുകയും…
Read More » -
Kerala
129-മത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 ഞായർ മുതൽ 18 ഞായർ വരെ
കോഴഞ്ചേരി:ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 129-ാമത് സമ്മേളനം ഫെബ്രുവരി 11 ഞായർ മുതൽ 18 ഞായർ വരെ പമ്പാതീരത്തെ മാരാമൺ മണപ്പുറത്ത് നടത്തപ്പെടും. ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 2.30ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും.കൺവൻഷൻ സംഘാടകരായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. എട്ട് ദിവസങ്ങളായി നടക്കുന്ന കൺവെൻഷനിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ ഡോ ക്ലിയോഫസ് ജെ ലാറൂ (യുഎസ്എ), പ്രൊഫ മാകെ ജെ മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ജേക്കബ് മുരിക്കൻ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര എന്നിവർ മുഖ്യ പ്രസംഗകരാകും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.…
Read More » -
Kerala
ആലപ്പുഴയിൽ ആറ് ദിവസം ലെവല്‍ ക്രോസ് അടച്ചിടും
ആലപ്പുഴ:അറ്റകുറ്റ പണികള്‍ക്കായി ആലപ്പുഴയിൽ ആറ് ദിവസം ലെവല്‍ ക്രോസ് അടച്ചിടുമെന്ന് റയിൽവെ. ഹരിപ്പാട് – ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 125 (പള്ളിപ്പാട് ഗേറ്റ്) ഫെബ്രുവരി 10-ന് രാവിലെ എട്ട് മണി മുതല്‍ ഫെബ്രുവരി 15 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്നാണ് അറിയിപ്പ്. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 124 (ഹരിപ്പാട് സൗത്ത് ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍: 128 (കവല ഗേറ്റ്) വഴി പോകണമെന്നും അധികൃതർ അറിയിച്ചു.
Read More » -
Kerala
പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി; നാല് ട്രെയിനുകൾ റദ്ദാക്കി
പാലക്കാട് :പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ 06455 ഷൊർണൂർ-കോഴിക്കോട് സ്പെഷൽ എക്സ്പ്രസ്, ഫെബ്രുവരി 10,17,24 തീയതികളിൽ. 06454 കോഴിക്കോട്-ഷൊർണൂർ സ്പെഷൽ എക്സ്പ്രസ്, ഫെബ്രുവരി 11,18,25 തീയതികളിൽ 06470 നിലമ്പൂർ-ഷൊർണൂർ സ്പെഷൽ, ഫെബ്രുവരി 17,18, 24, 25 തീയതികളിൽ 06467 ഷൊർണൂർ-നിലമ്പൂർ എക്സ്പ്രസ്, ഫെബ്രുവരി 17,18, 24, 25 തീയതികളിൽ ഭാഗികമായി റദ്ദാക്കിയവ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് മാർച്ച് രണ്ടിന് കോഴിക്കോട്ട് സർവിസ് അവസാനിപ്പിക്കും
Read More » -
Kerala
ഇത്തവണയും ‘വട്ടപ്പൂജ്യം’; കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് ഇന്ത്യ ടുഡെ സര്‍വെ
ന്യൂഡൽഹി: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി ഇനിയും കാത്തിരിക്കണമെന്ന് ഇന്ത്യ ടുഡെ മൂഡ് ഓഫ് ദി നേഷൺ സര്‍വെ ഫലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നും ഒരു സീറ്റ് പോലും എന്‍ഡിഎ മുന്നണിക്ക് ലഭിക്കില്ല. കേരളത്തിലെ 20 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി ജയിക്കുമെന്നാണ് മൂഡ് ഓഫ് ദി നേഷൺ സര്‍വെയില്‍ പറയുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ നിന്ന് 17 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. 78 ശതമാനം വോട്ടും ‘ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ക്കായിരിക്കും. 2019 നേക്കാള്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രം ബിജെപിക്ക് കൂടുതല്‍ കിട്ടും- മൂഡ് ഓഫ് ദി നാഷന്‍ സര്‍വെ പ്രവചിക്കുന്നു. തമിഴ്‌നാട്ടിലും എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് പ്രവചനത്തില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഡിഎംകെയ്ക്കാണ് വിജയ സാധ്യത.
Read More »