KeralaNEWS

ആലപ്പുഴയിൽ ആറ് ദിവസം ലെവല്‍ ക്രോസ് അടച്ചിടും

ആലപ്പുഴ:അറ്റകുറ്റ പണികള്‍ക്കായി ആലപ്പുഴയിൽ ആറ് ദിവസം ലെവല്‍ ക്രോസ് അടച്ചിടുമെന്ന് റയിൽവെ.
ഹരിപ്പാട് – ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 125 (പള്ളിപ്പാട് ഗേറ്റ്) ഫെബ്രുവരി 10-ന് രാവിലെ എട്ട് മണി മുതല്‍ ഫെബ്രുവരി 15 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്നാണ് അറിയിപ്പ്.
വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 124 (ഹരിപ്പാട് സൗത്ത് ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍: 128 (കവല ഗേറ്റ്) വഴി പോകണമെന്നും അധികൃതർ അറിയിച്ചു.

Back to top button
error: