ന്യൂഡൽഹി: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി ഇനിയും കാത്തിരിക്കണമെന്ന് ഇന്ത്യ ടുഡെ മൂഡ് ഓഫ് ദി നേഷൺ സര്‍വെ ഫലം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നും ഒരു സീറ്റ് പോലും എന്‍ഡിഎ മുന്നണിക്ക് ലഭിക്കില്ല.
കേരളത്തിലെ 20 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി ജയിക്കുമെന്നാണ് മൂഡ് ഓഫ് ദി നേഷൺ സര്‍വെയില്‍ പറയുന്നത്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ നിന്ന് 17 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. 78 ശതമാനം വോട്ടും ‘ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ക്കായിരിക്കും. 2019 നേക്കാള്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രം ബിജെപിക്ക് കൂടുതല്‍ കിട്ടും- മൂഡ് ഓഫ് ദി നാഷന്‍ സര്‍വെ പ്രവചിക്കുന്നു.
തമിഴ്‌നാട്ടിലും എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് പ്രവചനത്തില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഡിഎംകെയ്ക്കാണ് വിജയ സാധ്യത.