KeralaNEWS

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിദേശ വാണിജ്യ കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ധന; രാജ്യത്ത് ഒന്നാമത് 

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിദേശ വാണിജ്യ കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ധന.

കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം യൂറോപ്യന്‍ ഉപഭോക്താക്കളില്‍ നിന്ന് 2,316 കോടി രൂപയുടെ 8 വിവിധോദ്ദേശ്യ വെസലുകളുടെ നിര്‍മ്മാണ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ടായിരുന്നത്. ഇതില്‍ ലോകത്തെ തന്നെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസ്സലുകളും ഉള്‍പ്പെടുന്നു.

Signature-ad

അതേസമയം ഡിസംബറിലെ കണക്കുപ്രകാരം വിദേശ കയറ്റുമതി ഓര്‍ഡറുകള്‍ 2,688 കോടി രൂപയായി വര്‍ധിച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കി.9,000 കോടി രൂപയുടെ അധിക ഓര്‍ഡറുകള്‍ കൂടി വൈകാതെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റൊരു 84,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Back to top button
error: