ഫെബ്രുവരി ഏഴിനു വൈകിട്ട് 6.30നു ട്രെയിന്‍ തലയോലപ്പറമ്ബില്‍ (വൈക്കം റോഡ്) എത്തിയപ്പോഴാണു സംഭവം.ട്രെയിനിന്റെ പടിയില്‍നിന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്‌ത അന്‍സാറിനോട് അകത്തേക്കു വരാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അവിടെത്തന്നെ തുടര്‍ന്ന അന്‍സാര്‍ ഇതിനിടെ ട്രെയിനില്‍നിന്നു ചാടുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലയോലപ്പറമ്ബ് റെയില്‍വേ പാലത്തിനു സമീപം കണ്ടെത്തുകയും പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകിയാണ് പരുക്കേറ്റ നിലയില്‍ അന്‍സാറിനെ കണ്ടെത്തിയത്. പിറവം ജങ്‌ഷനില്‍നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.