കാസർകോട്: ഒരേറ്റുകാരന്റെ കുടുംബമാണ് പിണറായിയുടേതെന്നും അത് ഇന്ന് എക്സാലോജിക് കമ്ബനിയുടെ എം.ഡി.യുടെ വീടും കുടുംബവുമായി മാറിയിരിക്കുകയാണെന്നും കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരൻ.
കെ.പി.സി.സി.യുടെ ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’യുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിലെ ഉന്നതനേതാക്കള്‍പ്പോലും സർക്കാരിന് എതിരേ പറഞ്ഞുകഴിഞ്ഞു. നാടിനുവേണ്ടിയല്ല, സ്വന്തം കുടുംബത്തിനു വേണ്ടിയുള്ള ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്നും -അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരേയും കേരളത്തിലെ മാഫിയാ സർക്കാരിനെതിരേയുമാണ് നമ്മുടെ യുദ്ധമെന്നും അതിനായി ഒന്നിക്കേണ്ട സമയമാണിതെന്നും കേരളത്തിന്റെ ചുമതലവഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അധ്യക്ഷനായിരുന്നു. രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനർ എം.എം. ഹസൻ, കൊടിക്കുന്നില്‍ സുരേഷ് എം.പി., രമ്യാ ഹരിദാസ് എം.പി., പി.സി. വിഷ്ണുനാഥ് എം.എല്‍.എ., പഴകുളം മധു, യാത്രാ കോ-ഓർഡിനേറ്റർ ടി. സിദ്ദിഖ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, സോണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.