Month: February 2024
-
Kerala
കാട്ടാനയെ മയക്ക് വെടിവയ്‌ക്കാന്‍ ഉത്തരവിറങ്ങി; ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റും, രണ്ട് കുങ്കിയാനകള്‍ പുറപ്പെട്ടു
തിരുവനന്തപുരം: മാനന്തവാടിയില്‍ കർഷകനെ ചവിട്ടി കൊലപ്പെടുത്തിയ കാട്ടാനയെ മയക്ക് വെടിവയ്‌ക്കാന്‍ ഉത്തരവിറങ്ങി. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിറങ്ങിയത്. ആനയെ മയക്കുവെടിവച്ച് പിടികൂടിയ ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് മുത്തങ്ങയിലേക്ക് മാറ്റണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്നും കുങ്കിയാനകള്‍ പടമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആനയെ മയക്ക് വെടി വയ്‌ക്കുമെന്ന് നേരത്തേ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ നിന്ന് മയക്ക് വെടിവച്ച് പിടികൂടി കാട്ടില്‍ വിട്ട ആനയാണ് ഇന്ന് അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഏഴര മണിയോടെ ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നലെ എത്തിയ ആന ചവിട്ടികൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തത്. കഴിഞ്ഞ നവംബർ 30ന് ഹാസന്‍ ഡിവിഷനിലെ…
Read More » -
Kerala
ക്ഷേത്രത്തില്‍ പോകുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്ന രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കൊയിലാണ്ടി: കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂർ മയ്യില്‍ പുത്തൻപുരയില്‍ സനിത്ത് (26), കണ്ണൂർ നാറാത്ത് പുലിയുറുമ്ബില്‍ അതുല്‍ബാബു എന്നിവരെയാണ് എറണാകുളത്തുനിന്ന് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. ഫെബ്രുവരി ഏഴിന് വൈകീട്ട് 5.45ഓടെയാണ് സംഭവം നടന്നത്. കീഴരിയൂർ സ്വദേശിനി അഞ്ജനയുടെ രണ്ടു പവൻ മാലയാണ് പ്രതികള്‍ പിടിച്ചുപറിച്ചത്. പിഷാരികാവ് ക്ഷേത്രത്തില്‍ തൊഴാൻ പോകുകയായിരുന്നു. കണ്ണൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികളെത്തിയത്. നിരീക്ഷണ കാമറ ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സി.ഐ മെല്‍വിൻ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ ജിതേഷ്, കരിം, ദിലീപ്, അജിത്ത്, വിജു, ബിനോയി രവി,സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More » -
Kerala
മസ്സാജ് സെന്റർ കേന്ദ്രീകരിച്ചു രാസലഹരി വില്പന; കൊച്ചിയിൽ മൂവർ സംഘം പിടിയില്‍
കൊച്ചി: മസ്സാജ് സെന്റർ കേന്ദ്രീകരിച്ചു രാസലഹരി വില്പന നടത്തിയ മൂവർ സംഘം കൊച്ചിയിൽ പിടിയില്‍. കണ്ണൂർ തള്ളിപ്പറമ്ബ് സ്വദേശി അഷറഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജൂദീൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ ഇടപ്പള്ളി പച്ചാളം ആയുർവേദ മന മസ്സാജ് പാർലറില്‍ നിന്നാണ് 50 ഗ്രാo ഗോള്‍ഡൻ മെത്ത് പിടികൂടിയത്.എറണാകുളം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാർലറില്‍ നിന്ന് MDMA വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ MDMA ഒളിപ്പിച്ചു വില്പന നടത്തുന്ന സംഘമാണ് ഇവർ. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാർ ആയിരുന്നെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More » -
Kerala
തൃശൂരിലെ 29 രൂപയുടെ ഭാരത് അരി റേഷന്‍ കടയില്‍ 4 രൂപയ്ക്ക് നല്‍കുന്നത്
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ 29 രൂപയ്ക്ക് അരിയുമായി കേന്ദ്ര സര്‍ക്കാർ.ഭാരത് അരി എന്ന പേരില്‍ തൃശൂരില്‍ മാത്രമാണ് അരി വിതരണം. സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട അരിവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് പരാതിയുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഡല്‍ഹിയിലെത്തുമ്ബോഴാണ് മറ്റൊരു രീതിയില്‍ കേന്ദ്രം അരി വിതരണം ചെയ്യുന്നതും അത് ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതും. എന്നാല്‍, ഇതേ അരിയാണ് 24 രൂപയ്ക്ക് സപ്ലൈകോ വഴി വിതരണംചെയ്യുന്നതെന്ന് ഇതിനകം തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റേഷന്‍ കടയില്‍ നീല കാര്‍ഡുകാര്‍ക്ക് 4 രൂപയ്ക്കും വെള്ള കാര്‍ഡുകാര്‍ക്ക് 10.90 രൂപയ്ക്കും നല്‍കുന്നത് ഈ അരിയാണ്. ചാക്കരി എന്ന് നാട്ടില്‍ പറയുന്ന അരി തന്നെയാണ് ഭാരത് അരിയും. റേഷന്‍ കടയില്‍ കിട്ടുന്ന ചമ്ബാ അരിയല്ല ഇത്. ഇതേ അരി 24 രൂപയ്ക്ക് സപ്ലൈകോ വഴിയും വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി അനിലും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വാതില്‍ അടച്ചതിന് ശേഷമാണ് കേന്ദ്രം നിലവില്‍ 29 രൂപയ്ക്ക് അരി നല്‍കുന്നത്.…
Read More » -
Kerala
കേന്ദ്രത്തെ പേടിക്കാതെ ഉറങ്ങുന്ന ഏക മുഖ്യമന്ത്രി പിണറായി -കെ.സി. വേണുഗോപാല്‍
കാസർകോട്: കേന്ദ്രസർക്കാരിനെ പേടിക്കാതെ സുഖമായി കിടന്നുറങ്ങുന്ന ഏക എൻ.ഡി.എ. ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഒത്തുകളിയാണ് അതിനുപിന്നിലെന്നും എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നരേന്ദ്രമോദിക്കുമുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി ഗവർണറോട് ഏറ്റുമുട്ടുന്നതില്‍ എന്ത് ധാർമികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ കാസർകോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഒരാള്‍ ഗാരന്റിയുമായി ഇറങ്ങിയിരിക്കുകയാണ്. 10 കൊല്ലം ഈ നാടിനെ കബളിപ്പിക്കാൻ പ്രഖ്യാപിച്ച ഗാരന്റികളെക്കുറിച്ചു പറഞ്ഞശേഷംമതി പുതിയ ഗാരന്റികള്‍. നാടിനെ വിഭജിക്കാനുള്ള ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴില്ലെന്ന് ബി.ജെ.പി. മനസ്സിലാക്കണം. കത്തിയെരിയുന്ന മണിപ്പുരില്‍ പോകാൻ നേരമില്ലാത്തയാള്‍ പത്തുദിവസത്തിനുള്ളില്‍ രണ്ടുപ്രാവശ്യം തൃശ്ശൂരില്‍ വന്നു. തൃശ്ശൂരങ്ങ് എടുക്കാൻവേണ്ടിയിട്ടാണെന്നാണ് പറയുന്നത്. ആ പൂതി മനസ്സില്‍വെച്ചാമതി. എത്രപ്രാവശ്യം മോദി വന്നാലും കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് തുറക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Read More » -
Kerala
തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത് . ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടൻതന്നെ മൈമുനയെ ആശുപത്രിയില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നല്‍കുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തത്. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, മൈമുനയ്‌ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മൈമുനയുടെ മരണം പേവിഷബാധ മൂലമാണാ തൃശൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം മൈമുനയെ കടിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ പടിഞ്ഞാറങ്ങാടിയിലും സമീപപ്രദേശങ്ങളിലുമായി 12 പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്.
Read More » -
India
ശമ്പളവും പെന്‍ഷനും ഇല്ലെങ്കില്‍ അടച്ചുപൂട്ടും; ഡല്‍ഹി കോര്‍പറേഷന് അന്ത്യശാസനവുമായി കോടതി
ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്തില്ലെങ്കില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അടച്ചു പൂട്ടുമെന്നു ഹൈക്കോടതി താക്കീത് നല്‍കി. നാലു വര്‍ഷമായി കേസ് വലിച്ചുനീട്ടുന്നു. അവസാനമായി ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പു നല്‍കി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കുടിശിക വിതരണം ചെയ്യാന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് എംസിഡിക്ക് നിയമപരമായ ബാധ്യതയുണ്ട്. അടിസ്ഥാന വേതനം പോലും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയാറെടുക്കാമെന്നും എന്നും കോടതി പറഞ്ഞു. കോടതിയുടെ താക്കീതിന് പിന്നാലെ തന്നെ 10 ദിവസത്തിനുള്ളില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും നടത്താമെന്ന് എംസിഡി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ദിവ്യ പ്രകാശ് പാണ്ഡേ അറിയിച്ചു. കുടിശിക വിതരണത്തിന്റെ കാര്യത്തിലും പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചു. ഇനിയും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് എംസിഡി കമ്മിഷണറോടു പറഞ്ഞേക്കൂ എന്നായിരുന്നു കോടതിയുടെ…
Read More » -
Kerala
വ്യക്തമായ കണക്കുകളുണ്ട്, നടത്തിയത് ബാങ്ക് ഇടപാട്; എക്സാലോജിക്കിനെയും വീണയെയും വെള്ളപൂശി സി.പി.എം രേഖ
ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്തില്ലെങ്കില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അടച്ചു പൂട്ടുമെന്നു ഹൈക്കോടതി താക്കീത് നല്‍കി. നാലു വര്‍ഷമായി കേസ് വലിച്ചുനീട്ടുന്നു. അവസാനമായി ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പു നല്‍കി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കുടിശിക വിതരണം ചെയ്യാന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് എംസിഡിക്ക് നിയമപരമായ ബാധ്യതയുണ്ട്. അടിസ്ഥാന വേതനം പോലും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയാറെടുക്കാമെന്നും എന്നും കോടതി പറഞ്ഞു. കോടതിയുടെ താക്കീതിന് പിന്നാലെ തന്നെ 10 ദിവസത്തിനുള്ളില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും നടത്താമെന്ന് എംസിഡി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ദിവ്യ പ്രകാശ് പാണ്ഡേ അറിയിച്ചു. കുടിശിക വിതരണത്തിന്റെ കാര്യത്തിലും പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചു. ഇനിയും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് എംസിഡി കമ്മിഷണറോടു പറഞ്ഞേക്കൂ എന്നായിരുന്നു കോടതിയുടെ…
Read More » -
Kerala
വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 1935-ല്‍ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ല്‍ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു. ഭാര്യ ചമേലി. കുട്ടികള്‍ രാഹുലും സുജാതയും. 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം. വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1978ലും 1980ലും ബുക്ക് ഇല്ലസ്റ്റ്രേഷന് ജപ്പാനില്‍നിന്നും ‘നോമ’ സമ്മാനത്തിന് അര്‍ഹനായി. രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍…
Read More »
