![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-02-10-11-57-33-67_a71c66a550bc09ef2792e9ddf4b16f7a2.jpg)
അഹമ്മദാബാദ്: നർമദ ജില്ലയിലെ ദെഡിയാപാഡയില്‍ ഞായറാഴ്ച നടത്താനിരുന്ന ക്രൈസ്തവസമ്മേളനം വിശ്വഹിന്ദു പരിഷത്തിന്റെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു.
സമസ്ത ക്രിസ്തി സമാജിന്റെ നേതൃത്വത്തില്‍ ആത്മീയ ജാഗൃതിസഭയെന്ന സമ്മേളനം 11-ന് സങ്കാല്‍ ഗ്രാമത്തിലെ പള്ളിപ്പരിസരത്താണ് നടക്കേണ്ടിയിരുന്നത്. ഇതിനെതിരേ വി.എച്ച്.പി., ബജ്രംഗ് ദള്‍, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവർ കളക്ടർക്ക് പരാതി നല്‍കുകയും ഗ്രാമത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘാടകർ സമ്മേളനം ഉപേക്ഷിച്ചു. ആത്മീയപ്രഭാഷണങ്ങളും പ്രാർഥനകളും മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിഷേധം ഭയന്നാണ് സമ്മേളനം ഉപേക്ഷിച്ചതെന്നും സംഘാടകസമിതിയംഗമായ അമർസിങ് വസവ പറഞ്ഞു. സമ്മേളനം നടത്തില്ലെന്ന് സമസ്ത ക്രിസ്തി സമാജ് അറിയിച്ചതായി ജില്ലാ പോലീസ് മേധാവി പ്രശാന്ത് സുംബയും പറഞ്ഞു.