Month: February 2024
-
Kerala
കേരള സര്‍ക്കാരിന് കീഴില്‍ ജര്‍മ്മനിയിലേക്ക് റിക്രൂട്ട്‌മെന്റ്; 3 ലക്ഷം വരെ ശമ്ബളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് വഴി ജര്‍മ്മനിയില്‍ ജോലി നേടാം. നഴ്‌സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം. ബി.എസ്.സി നഴ്‌സുമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 17ന് അഭിമുഖം നടത്തും. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. അതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനവും നല്‍കുന്നതാണ്. ജര്‍മ്മനിയിലെ വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിയമനം. നഴ്‌സിങ്ങില്‍ ബിരുദം, അല്ലെങ്കില്‍ ബേസിക് ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ പരമാവധി പ്രായം 40 വയസില്‍ താഴെയായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ഫെബ്രുവരി 14നോ അതിന് മുമ്ബോ [email protected] എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. കൂടാതെ ഒഡാപെക് വെബ്‌സൈറ്റിലും വിവരങ്ങള്‍ നല്‍കണം. വിമാന ടിക്കറ്റ് സൗജന്യമായിരിക്കും. ആഴ്ച്ചയില്‍ ഒരു ദിവസം ലീവ്. വര്‍ഷത്തില്‍ ഒരു മാസത്തെ സാലറി എക്‌സ്ട്രാ അലവന്‍സായി അനുവദിക്കും. വിസ പ്രൊസസിങ്, ജര്‍മ്മന്‍ ഗവണ്‍മെന്റ് അതോറിറ്റിയുടെ…
Read More » -
Kerala
പത്ത് ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്ന് പലിശയായി മാത്രം 4.5 ലക്ഷം; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയാം
ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റേത്. ഉറപ്പായതും ഉയർന്നതുമായ റിട്ടേണ്‍സ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ സ്വീകാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. ഇതില്‍ തന്നെ ചില പദ്ധതികള്‍ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നവയാണ്. അത്തരത്തില്‍ ഉറപ്പായ റിട്ടേണ്‍സ് ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് ശരിയായ തിരഞ്ഞെടുപ്പായിരിക്കും നാഷ്ണല്‍ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതികളിലൊന്നായ ഇതില്‍ നിശ്ചിത കാലത്തേക്ക് ഒരു തുക നിക്ഷേപിച്ച വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നു. അപകട സാധ്യതകളെറെയുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്ബോള്‍ എന്തുകൊണ്ടും ആളുകള്‍ക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. നാഷ്ണല്‍ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയില്‍ ഒരു വർഷമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയാളവ്. രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ നിക്ഷേപകരുടെ സൗകര്യാർത്ഥം നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാൻ സാധിക്കും. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. 1000 രൂപയടച്ച്…
Read More » -
Kerala
ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ, എങ്ങനെ വിലാസം മാറ്റാം?
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം * https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക * MyAadhaar’ മെനുവില്‍ നിന്ന് ‘അപ്‌ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. * തുടര്‍ന്ന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. * ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. * ‘പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. * നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക * രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക * വീണ്ടും ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘…
Read More » -
Kerala
യുവതിയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് പൊലീസ് പിടിയില്‍
തൃശൂർ:സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കടവല്ലൂർ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവിനെ കുന്നംകുളം പൊലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതി കല്ലുംപുറം പുത്തന്‍പീടികയില്‍ വീട്ടില്‍ അബൂബക്കറിനെയാണ് (62) കുന്നംകുളം അസി. പൊലീസ് കമീഷണര്‍ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അബൂബക്കറിന്റെ മകൻ സൈനുല്‍ ആബിദിന്റെ ഭാര്യ സെബീന (25) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കപ്പൂർ കൊഴിക്കര തിരുത്തുംപുലക്കല്‍ വീട്ടില്‍ സലീം -ആബിദ ദമ്ബതികളുടെ മകളാണ് മരിച്ച സെബീന. ഒക്ടോബർ 25ന് രാവിലെയാണ് കല്ലുംപുറത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭർത്താവിന് പുറമെ സഹോദരൻ, ഭർതൃപിതാവ്, മാതാവ് എന്നിവർക്കെതിരെ സ്ത്രീധന പീഡനം, ശാരീരിക മാനസിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവ് മലേഷ്യയിലേക്ക് കടന്നുകളയുകയു. ചെയ്തിരുന്നു.
Read More » -
Kerala
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡനം; പിന്നാലെ സ്വര്‍ണമാലയും കവര്‍ന്നു; പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്
പാലക്കാട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ കൊല്ലങ്കോട് ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം രണ്ടു പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്ന പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയില്‍ ജോണി(37) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയാണ് യുവതിയെ ചൂഷണം ചെയ്തത്.
Read More » -
India
ബിജെപി നേതാവിന്റെ കൊലപാതകം ; യുവതി പിടിയില്‍
ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവായ പി രാമുവിനെ (36) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ താമസിക്കുന്ന യുവതിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. രാമുവിനെ യുവതി പ്രലോഭിപ്പിച്ച് വീട്ടില്‍ എത്തിച്ച ശേഷം, മറ്റൊരു ഗുണ്ടാ സംഘം കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടില്‍ രാമു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. . ഹൈദരാബാദ് യൂസഫ്ഗുഡയിലായിരുന്നു സംഭവം.ബുധനാഴ്ച രാത്രിയാണ് നാഗര്‍കുര്‍ണൂല്‍ സിംഗപട്ടണം സ്വദേശിയായ രാമുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിടിയിലായ യുവതിയുടെ വീടിന്റെ ടെറസിലാണ് രാമുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം കുത്തേറ്റ നിലയിലായിരുന്നു . കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
Read More » -
Sports
വീണ്ടും കൊച്ചിയിലേക്ക് ഫുട്ബോൾ ആരവം; നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും
കൊച്ചി: ഐഎസ്‌എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. നിലവിൽ 13 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണുള്ളത്.15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്.12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.13 മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പഞ്ചാബ് 11-ാം സ്ഥാനത്താണുള്ളത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുൻ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തകർത്ത് ടീമാണ് പഞ്ചാബ്എഫ് സി.പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയമായിരുന്നു ഇത്.ബംഗളൂരു എഫ് സിയും 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്ബ്യൻമാരായ ഹൈദരാബാദ് ഈ സീസണില്‍ ഒരു വിജയം പോലും നേടാനാകാതെ ഏറ്റവും അവസാന സ്ഥാനത്താണുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെയാണ് : Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb…
Read More » -
NEWS
അബുദാബി ബിഗ് ടിക്കറ്റിൽ 1.5 കോടി ദിർഹം നേടി മലയാളി
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളോളം സമ്മാനം നേടിയവർ മറ്റാരുമില്ല.ഇപ്പോഴിതാ അബുദാബി ബിഗ്ടിക്കറ്റിന്റെ ജാക്പോട്ട് സമ്മാനം നേടിയതും പ്രവാസി മലയാളിയാണ്. അബുദാബി ബിഗ് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനമാണ് മലയാളിയായ രാജീവിനെ തേടിയെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും നേടാനായിട്ടില്ലെന്ന് അല്‍ ഐനില്‍ ആർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രാജീവ് പറഞ്ഞു. ഭാര്യയ്ക്കും അഞ്ചും എട്ടും വയസ്സുള്ള രണ്ട് മക്കള്‍ക്കുമൊപ്പമാണ് രാജീവ് അൽ ഐനിൽ താമസിക്കുന്നത്.സമ്മാനാർഹനായെന്ന് അധികൃതർ അറിയച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും, സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു. “10 വർഷത്തിലേറെയായി ഞാൻ അല്‍ ഐനിലാണ് താമസിക്കുന്നത്. കഴിഞ്ഞ 3 വർഷമായി ടിക്കറ്റും എടുക്കാറുണ്ട്. ഇതാദ്യമായാണ് എനിക്ക് ലോട്ടറി അടിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും 7, 13 നമ്ബറുകളുള്ള ടിക്കറ്റുകളാണ് എടുത്തത്. അത് ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതികളാണ്. രണ്ട് മാസം മുൻമ്ബ്, ഇതേ കോമ്ബിനേഷനുള്ള നമ്ബറില് എനിക്ക് 10…
Read More » -
Kerala
കോഴിക്കോട് ചാത്തമംഗലത്ത് മൂന്ന് പേര്‍ മുങ്ങി മരിച്ചു
കോഴിക്കോട്: ചാത്തമംഗലത്ത് മൂന്ന് പേര്‍ മുങ്ങി മരിച്ചു. ചാത്തമംഗലം പിലാശേരി പൊയ്യം പുളിക്കണ്ണില കടവിലാണ് അപകടം.മിനി, അദ്വൈത്, ആതിര എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴിക്കില്‍പ്പെട്ടതിന് പിന്നാലെ രക്ഷിക്കാന്‍ ചാടിയ രണ്ടു സ്ത്രീകളും മുങ്ങി മരിക്കുകയായിരുന്നു. അദ്വൈതിനെ രക്ഷിക്കാന്‍ ചാടിയ മിനിയും ഒഴുക്കില്‍പ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടി. ഇതോടെ നാലുപേരും ഒഴുക്കില്‍പ്പെട്ടു. ഇതിലൊരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Read More » -
NEWS
മണലിൽ കോറിയ കലഹങ്ങളും, കല്ലിൽ കൊത്തിയ കാരുണ്യവും
ഹൃദയത്തിനൊരു ഹിമകണം- 22 രണ്ട് സുഹൃത്തുക്കൾ ഒരു യാത്ര പോവുകയാണ്. കാടും മലയും കടന്നുള്ള ദീർഘയാത്ര. വഴിയിൽ വച്ച് രണ്ടുപേരും കൂടി വഴക്കിട്ടു. ഒരുത്തൻ കൂട്ടുകാരനെ തല്ലി. തല്ല് കൊണ്ടയാൾ താഴെയിരുന്ന് മണലിൽ എഴുതി: ”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്നെ തല്ലി.” അവർ യാത്ര തുടരുകയാണ്. ഒരു പുഴ കടക്കുമ്പോൾ കാൽ വഴുതിപ്പോയ സുഹൃത്തിനെ ചങ്ങാതി അത്ഭുതകരമായി രക്ഷിച്ചു. പുഴ കടന്ന് അവിടെ കണ്ട പാറയിൽ കൊത്തുകയാണ് രക്ഷിക്കപ്പെട്ടവൻ: ”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു.” കലഹങ്ങളെല്ലാം മണലിൽ എഴുതി, കാറ്റിന് മായ്ക്കാൻ കൊടുക്കാനുള്ളതാണ്. ഉപകാരങ്ങളോ, കാരുണമോ എന്നെന്നേയ്ക്കുമായി പാറയിൽ കൊത്തിവയ്ക്കാനും. അവതാരകർ: അഥീന എലിസബത്ത്, ആൻ സൂസൻ സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More »