IndiaNEWS

ബിജെപി നേതാവിന്റെ കൊലപാതകം ; യുവതി പിടിയില്‍

ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവായ പി രാമുവിനെ (36) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ താമസിക്കുന്ന യുവതിയെയാണ് കസ്റ്റഡിയില്‍ എടുത്തത്.

 രാമുവിനെ യുവതി പ്രലോഭിപ്പിച്ച്‌ വീട്ടില്‍ എത്തിച്ച ശേഷം, മറ്റൊരു ഗുണ്ടാ സംഘം കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവ ദിവസം രാത്രി യുവതിയുടെ വീട്ടില്‍ രാമു എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

.

Signature-ad

ഹൈദരാബാദ് യൂസഫ്ഗുഡയിലായിരുന്നു സംഭവം.ബുധനാഴ്ച രാത്രിയാണ് നാഗര്‍കുര്‍ണൂല്‍ സിംഗപട്ടണം സ്വദേശിയായ രാമുവിനെ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിടിയിലായ യുവതിയുടെ വീടിന്റെ ടെറസിലാണ് രാമുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം കുത്തേറ്റ നിലയിലായിരുന്നു . കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

Back to top button
error: